സംവരണ അനുപാതം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; 50 ശതമാനം പരിധിക്കെതിരെ സ്റ്റാലിന്‍
text_fieldsന്യുഡൽഹി: തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണത്തിന് ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംവരണ അനുപാതം തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിൽ പരമാവധി 69 ശതമാനം സംവരണമാണ് ഉണ്ടായിരുന്നതെന്നും അത് 50 ശതമാനമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ സംവരണ നയം കൃത്യമായി നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന് ശേഷം വി.പി. സിങ് സര്‍ക്കാറിനെ താഴെയിറക്കിയത് ഉള്‍പ്പെടെയുള്ള സംവരണത്തോടുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും മുന്‍കാല എതിര്‍പ്പിനെയും സ്റ്റാലിൻ ചോദ്യം ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോൾ മോഹൻ ഭാഗവത് സംവരണത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രർ, ഒ.ബി.സി, പട്ടികജാതി, ആദിവാസി വിഭാഗങ്ങൾ എന്നിവർ പുരോഗതി കൈവരിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാലിൻ കുറപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.