മതചിഹ്നങ്ങൾ അനുവദിക്കുന്നത് വൈവിധ്യം ഉൾക്കൊള്ളാൻ വിദ്യാർഥികളെ പ്രാപ്തരാക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സമത്വത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ സ്കൂളുകളിൽ മതപരമായ വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ ലോകത്തെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും വിദ്യാർഥികൾക്ക് എങ്ങനെ കഴിയുമെന്ന ചോദ്യം ഉയർത്തി സുപ്രീംകോടതി.
വിദ്യാർഥികൾക്കും അധ്യാപകർക്കും രാജ്യത്തിന്റെ വൈവിധ്യം കാണാനും സാംസ്കാരിക വൈകാരികതയുടെ ഭാഗമാവാനും മതചിഹ്നങ്ങൾ അവസരം നൽകുന്നുണ്ടെന്ന് കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധന കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സുധാൻഷു ധൂലിയ അഭിപ്രായപ്പെട്ടു. ഹിജാബ് ധരിക്കണമെന്നത് ഭരണഘടനപരമായി മൗലിക അവകാശമായി കണക്കാക്കാനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചു. യൂനിഫോമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകവഴി വിദ്യാര്‍ഥികള്‍ക്കിടയില്‍ അച്ചടക്കം ഉണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. ക്ലാസ് മുറികള്‍ക്ക് പുറത്തോ സ്കൂള്‍ വാഹനങ്ങളിലോ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ല. സ്കൂള്‍ കാമ്പസുകളിലും ഹിജാബിന് വിലക്കില്ല. ക്ലാസ് മുറികളില്‍ മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്വകാര്യതക്കുള്ള അവകാശം എല്ലായിടത്തും ഒരുപോലെ ബാധകമല്ലെന്നും കർണാടകക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി വ്യക്തമാക്കി.
ഹിജാബ് ധരിക്കുന്നത് അടിസ്ഥാന മതാചാരം അല്ലെങ്കില്‍ പിന്നെ എന്ത് തരത്തിലുള്ള ആചാരമാണെന്ന് കർണാടക സർക്കാറിനോട് ചോദിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, പരാതിക്കാരുടെ വാദം അനുസരിച്ച് ഖുർആനില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ദൈവത്തിന്റെ വാക്കുകളാണെന്നാണെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുകയാണെന്ന ഹരജിക്കാരുടെ ആരോപണം ശരിയല്ല. സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുണ്ടെന്നും എ.ജി കോടതിയിൽ വിശദീകരിച്ചു. കേസിൽ ഹരജിക്കാരുടെ വാദം കേൾക്കൽ ചൊവ്വാഴ്ച പൂർത്തിയായി. സംസ്ഥാന സർക്കാറിന്റെ വാദം കേൾക്കൽ വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.