അലോക് വർമ ചുമതലയേറ്റില്ല; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി തലവനായ സമിതി സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നീട് ഫയർസർവിസ് ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടതിനെ തുടർന്ന് സർവിസിൽനിന്ന് രാജിവെച്ചൊഴിയുകയും ചെയ്ത അലോക് വർമയെ വേട്ടയാടി കേന്ദ്ര സർക്കാർ. എന്നാൽ, ഫയർ സർവിസിൽ ചുമതലയേറ്റെടുത്തില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുെമന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ് അലോക് വർമ തള്ളി. ഇതേത്തുടർന്ന് സർവിസ് ചട്ടങ്ങൾ ലംഘിച്ചുെവന്ന് ചൂണ്ടിക്കാട്ടി വർമക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
‘‘അദ്ദേഹത്തെ ഫയർ സർവിസ് ഡി.ജി ആയിട്ട് നിയമിച്ചിട്ടും അദ്ദേഹം ചുമതലയേറ്റെടുത്തില്ല. ജനുവരി 31വരെ സർവിസ് ഉള്ള അദ്ദേഹം നിയമന ഉത്തരവ് അനുസരിക്കാത്തത് സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ നടപടിയെടുക്കേണ്ടി വരും’’ -ആഭ്യന്തര മന്ത്രലായ ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ ചുമതല ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അലോക് വർമക്ക് മന്ത്രാലയത്തിെൻറ നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസ് പ്രകാരം വ്യാഴാഴ്ച കൂടി സർവിസ് ഉള്ള വർമ ഒരുദിവസത്തേക്ക് ചുമതലയേൽക്കാൻ വരുമെന്ന പ്രതീക്ഷയിൽ ഫയർ സർവിസ് ഡി.ജി ഒാഫീസ് ജീവനക്കാർ ഇന്ന് വെകീട്ട് അഞ്ചുവരെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
സി.ബി.െഎയിൽനിന്ന് പുറത്താക്കിയത് സ്വാഭാവിക നീതി നിഷേധിച്ചുെകാണ്ടാണെന്ന് പറഞ്ഞ് വർമ സർക്കാറിന് കത്തുനൽകിയിരുന്നു. 2017ൽ തന്നെ വിരമിക്കൽ പ്രായം കഴിഞ്ഞ തന്നെ സി.ബി.െഎ ഡയറക്ടർ ആയി സേവനമനുഷ്ഠിക്കാനാണ് നിയോഗിച്ചിരുന്നത്. ഇൗ ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനാൽ തെൻറ സർവിസ് കാലാവധി അവസാനിച്ചിരിക്കുകയാണ്. ആയതിനാൽ പുതിയ ചുമതല ഏറ്റെടുക്കുന്നിെല്ലന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു.ഇതിനിടെ, കേന്ദ്രം അലോക് വർമയെ വേട്ടയാടുകയാണെന്ന്, സി.ബി.െഎ ഡയറക്ടർ തിരഞ്ഞെടുപ്പു സമിതി അംഗമായ മല്ലികാർജുൻ ഖാർഖെ എം.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.