സി.ബി.െഎ തലപ്പത്തുനിന്ന് മാറ്റിയതിനെതിരെ അലോക് വർമ്മ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സി.ബി.ഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ സുപ്രീംകോടതിയിൽ ഹരജി നൽകി. അലോക് വർമയുടെ ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് അലോക് വർമയുടെ ഹരജി പരിഗണിക്കുക.
പ്രധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആരോപിച്ചു. ജോയിൻറ് ഡയറക്ടർ എം. നാഗേശ്വറ റാവുവിന് ചുമതല നൽകിയതിനെയും അലോക് ഹരജിയിൽ ചോദ്യം ചെയ്തു.
അതേസമയം, അലോക് വർമയുടെ വിശ്വസ്തനും രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.ബി.െഎ ഡിവൈ.എസ്.പി എ.കെ ബസ്സിയെ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റി. ഇന്നു തന്നെ പോർട്ട്ബ്ലയറിലെത്തി ചുമതലയേൽക്കാനാണ് ബസ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ബി.ഐ തലപ്പത്തെ പോരിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ അർധ രാത്രിയോടെ ചേർന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സി.ബി.െഎ ജോയിൻറ് ഡയറക്ടർ എം. നാഗേശ്വര റാവുവിന് പകരം താത്കാലിക ചുമതല നൽകും. സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോടും ഇന്ന് നിർബന്ധിത അവധിയിൽ പ്രേവശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ ആരോപണ വിധേയനായ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് ഇന്ന് അവധിയിൽ പ്രവേശിക്കണമെന്ന് സി.ബി.െഎ ഡയറക്ടർ നിർദേശിച്ചിരുന്നു. എന്നാൽ അഴിമതിക്കുറ്റം അലോക് വർമ തെൻറ മേൽ കെട്ടിവെക്കുകയാണെന്ന് അസ്താന ആരോപിച്ചു. സി.ബി.െഎയുെട രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മുറുകിയതോടെ ഇരുവരോടും സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
സി.ബി.െഎ പ്രത്യേക അന്വേഷണ സംഘം തലവനായ രാകേഷ് അസ്താന കേസ് അന്വേഷണത്തിനിടെ കെക്കൂലി വാങ്ങിെയന്ന് ആരോപിച്ച് അലോക് വർമയാണ് അസ്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.