കൊള്ളക്കാരിൽ നിന്ന് ഗുജറാത്തിനെ രക്ഷിക്കണം–അൽപേഷ്
text_fieldsനവാബിെൻറ പുരാതന ഹവേലിയും കടന്ന് പടാൻ ജില്ലയിലെ രാധൻപുർ പട്ടണത്തിലെത്തുേമ്പാൾ പ്രചാരണത്തിലാണ് ഗുജറാത്തിൽ കോൺഗ്രസിെൻറ ഒ.ബി.സി മുഖമായി മാറിയ അൽപേഷ് ഠാക്കോർ. ‘ഗുജറാത്ത് ക്ഷത്രിയ ഠാക്കോർ സേന’യുണ്ടാക്കി യുവ ഠാക്കോർമാരുടെ െഎക്യനിര കെട്ടിപ്പടുത്ത അൽപേഷ് പിന്നീട് ഒ.ബി.സി, എസ്.സി, എസ്.ടി ഏകത മഞ്ച് ഉണ്ടാക്കി ഗുജറാത്തിലെ മറ്റൊരു സാമൂഹിക മുന്നേറ്റത്തിനും നേതൃത്വം നൽകി. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാധൻപുരിൽ ഠാക്കോർ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥി അൽപേഷിനെ നേരിടുന്നുവെന്നതാണ് 60,000 വോട്ടുള്ള ഠാക്കോർ വോട്ടർമാരുള്ള മണ്ഡലത്തിൽ മത്സരം കടുത്തതാക്കിയത്.
90കളിൽ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് വന്ന പിതാവ് ഖോഡാജി ഠാക്കോറിെൻറ പാത പിന്തുടർന്നാണ് അൽപേഷും കോൺഗ്രസിൽ ചേർന്നത്. തെൻറ ചുവടുമാറ്റം സീറ്റു തരപ്പെടുത്താനുള്ള അവസരവാദമാക്കി ബി.ജെ.പി ചിത്രീകരിക്കുന്നുെണ്ടങ്കിലും അതിൽ രൂപേഷ് അപാകതയൊന്നും കാണുന്നില്ല. അൽപേഷ് കോൺഗ്രസിൽ ചേരേണ്ടിയിരുന്നില്ല എന്ന മുതിർന്ന ഠാക്കോർമാരുടെ എതിർ പ്രചാരണം മണ്ഡലത്തിൽ ഏശുന്നുണ്ടെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ, സുമൻ ഠാക്കോർ എന്ന 22കാരൻ ഇൗ വാദത്തെ ഖണ്ഡിക്കുന്നു. ഠാക്കോർ സേനയിൽ അംഗങ്ങളായ തെന്നപ്പോലുള്ളവർ അൽപേഷിെൻറ കൂടെയുണ്ടെന്നും മുസ്ലിംകളുടെ സ്ഥാനാർഥി എന്ന പ്രചാരണം അൽപേഷിനെതിരെ നടത്തുന്നത് ഇപ്പോഴും വർഗീയ ചിന്തയുള്ള ഠാക്കോർ വിഭാഗക്കാരുടെ വോട്ട് പിടിക്കാമെന്ന പ്രതീക്ഷയിലാണെന്നും സുമൻ പറഞ്ഞു.
അതേസമയം, രാധൻപുരിലെ ബി.ജെ.പി പ്രവർത്തകനും പ്രമുഖ ബിൽഡറുമായ മഹേഷ് ടക്കർ പറയുന്നത് ഇ.വി.എമ്മിൽ ഒന്നും നടന്നിട്ടില്ലെങ്കിൽ ഠാക്കോർമാരും മുസ്ലിംകളും ഒരുമിച്ച് വോട്ട്ചെയ്താൽ ഇത്തവണ അൽപേഷിനാണ് വിജയസാധ്യത എന്നാണ്. മേവാനിയുടെ മണ്ഡലത്തിലെന്ന പോലെ ബി.ജെ.പി നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണം തിരിച്ചറിഞ്ഞ അൽപേഷ് ഠാക്കോർ യുവാക്കൾ കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ് സംസാരത്തിലുടനീളം പ്രകടിപ്പിക്കുന്നത്. പ്രചാരണത്തിരക്കിൽ അൽപേഷുമായി നടത്തിയ സംഭാഷണം.
വലിയൊരു സാമൂഹിക മുന്നേറ്റം നടത്തിയ അൽപേഷ് ഠാക്കോർ കോൺഗ്രസിൽ ചേക്കേറി സീറ്റ് തരപ്പെടുത്തി തെൻറ ഭാവി സുരക്ഷിതമാക്കിയെന്നാണല്ലോ ആരോപണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അൽപേഷ് ഉപമുഖ്യമന്ത്രിയാകുമെന്നും കേൾക്കുന്നുണ്ട്. എന്താണ് പ്രതികരണം?
ഇൗ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് ഞാനായിരിക്കുകയില്ല. ഞാനുന്നയിച്ച ആവശ്യങ്ങളാണ്. അതിനാൽ മൊത്തം ഗുജറാത്തികളുമാണ്. ഗുജറാത്തിലുള്ള എല്ലാ വിഭാഗത്തിലും പെട്ട യുവാക്കളാണ് നടു റോഡിലിറങ്ങിയത്. തങ്ങൾക്ക് സർക്കാർ തൊഴിൽ നൽകുന്നില്ലെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴാണത്. ഗുജറാത്തിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മചെയ്യാൻ ഒരു നടപടിയുമില്ലെന്ന് അറിഞ്ഞപ്പോഴാണ്. ഇതേക്കുറിച്ച് സംസാരിക്കാനാണ് ബി.ജെ.പിയോട് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, ഒന്നിനും അവർ മറുപടി നൽകിയില്ല. ഗുജറാത്തില മധ്യവർഗത്തിെൻറയും ദരിദ്രരുടെയും ശബ്ദമാണ് ഞാനും ജിഗ്നേഷ് മേവാനിയും ഹാർദിക് പേട്ടലും കേൾപിക്കുന്നത്.
ബി.ജെ.പിയോടുള്ള താങ്കളുടെ നിലപാട് എന്താണ്? അതിൽ വല്ല മാറ്റവും വന്നോ? കോൺഗ്രസിൽ ചേരുന്നതിനുമുമ്പ് താങ്കൾ ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നോ?
ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ പൊള്ളയായതും ഭയപ്പെടുത്തലിേൻറതുമാണ്. അതിനാൽ എന്തു വിലകൊടുത്തും അവരെ തോൽപിക്കണമെന്നാണ് തെൻറ നിലപാട്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒ.ബി.സിക്കാരുടെ വികസനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന് ഗുജറാത്ത് ഭരിക്കുന്ന കക്ഷിയെന്ന നിലയിലാണ് അേദ്ദഹത്തോട് ആവശ്യപ്പെട്ടത്. നിങ്ങൾക്ക് സ്കൂളുകളും സർവകലാശാലകളും നടത്താനാവില്ല എന്നായിരുന്നു മറുപടി.
വർഗീയമായ തലത്തിലേക്ക് പ്രചാരണം കൊണ്ടുപോകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
എന്തുമാത്രം മോശമായ വർത്തമാനമാണ് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ അടക്കമുള്ളവർ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്? ഇത്തരം പ്രചാരണങ്ങളിലൂടെ കഴിഞ്ഞ 25 വർഷത്തോളമായി ഗുജറാത്തിനെ കട്ടുമുടിക്കുകയാണ് അവർ. ഇനിയും ഇത്തരം പ്രചാരണങ്ങൾ നടത്തി കവർച്ച തുടരാനാണ് അവർ ലക്ഷ്യമിടുന്നത്.
എന്നാൽ, ഇൗ കൊള്ളക്കാരിൽനിന്ന് ഗുജറാത്തിെന രക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.പേടിപ്പിച്ച് നിർത്തി ഗുജറാത്തിനെ കവർച്ചചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് ഇൗ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.