കുറ്റസമ്മതം നടത്തിയെന്ന ഡൽഹി പൊലീസിന്റെ വാദം നിഷേധിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ
text_fieldsന്യൂഡൽഹി: താൻ കുറ്റസമ്മതം നടത്തിയെന്ന ഡൽഹി പൊലീസിന്റെ വാദം കെട്ടിച്ചമച്ചതാണെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. പ്രശസ്തി നേടാനായി ഹിന്ദുദൈവങ്ങളെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടു എന്ന കേസിൽ വിചാരണ നേരിടുകയാണ് സുബൈർ.
ഡൽഹി പൊലീസ് തനിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിനും വീട്ടിലെ റെയ്ഡിനുമെതിരെ സുബൈർ കോടതിയെ സമീപിച്ചിരുന്നു. ഇതിനു മറുപടിയായി ഡൽഹി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ സുബൈറിന്റെ വീട്ടിൽനിന്ന് ലാപ്ടോപ്പടക്കം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തെന്നും അപകീർത്തികരമായ പോസ്റ്റുകളിട്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെന്നും പറഞ്ഞിരുന്നു. പോസ്റ്റിട്ടു എന്നു പറയുന്ന 2018ൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്.
വീട്ടിൽ റെയ്ഡ് നടത്തിയതും ജോലിക്കായി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ഹാർഡ് ഡിസ്കും പിടിച്ചെടുത്തതും നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.