ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല. ഡൽഹി കോടതിയാണ് ജാമ്യം നിഷേധിച്ചത്. സുബൈറിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018 മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സുബൈർ അറസ്റ്റിലായത്.
33കാരനായ മാധ്യമപ്രവർത്തകനെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് വിദേശത്ത് നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഇത് എഫ്.സി.ആർ.എ നിയമങ്ങളുടെ ലംഘനമാണെന്നും ഡൽഹി പൊലീസ് കോടതിയിൽ ആരോപിച്ചിരുന്നു.
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചെന്ന വാർത്ത തള്ളി സുബൈറിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. ജാമ്യാപക്ഷേയിൽ വിധി വരാനിരിക്കയാണ് അഭിഭാഷകന്റെ പ്രതികരണം. പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അഭിഭാഷകൻ ആരോപിച്ചു.
ജഡ്ജി ഉത്തരവിടും മുമ്പേ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ നിയമവാഴ്ചയുടെ സ്ഥിതി വ്യക്തമാക്കുന്ന സംഭവമാണിതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമസ്ഥാപനമാണ് ആൾട്ട് ന്യൂസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.