മുഹമ്മദ് സുബൈറിന് തമിഴ്നാട് സർക്കാരിന്റെ സാമുദായിക സൗഹാർദ പുരസ്കാരം
text_fieldsചെന്നൈ: സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സമ്മാനിച്ചു. സംസ്ഥാനത്ത് കുടിയേറ്റ ആക്രമിക്കപ്പെടുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ അവകാശവാദങ്ങൾ പൊളിച്ചെഴുതിയതിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.
75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. 2023 മാർച്ചിലാണ് തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്.
എന്നാൽ ആ വിഡിയോ ക്ലിപ്പുകളുടെ ആധികാരികത പരിശോധിച്ച ശേഷം പ്രചാരണം തെറ്റാണെന്നും തമിഴ്നാട്ടിൽ അത്തരത്തിലുള്ള ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും സുബൈർ റിപ്പോർട്ട് ചെയ്തു. സർക്കാരിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുകയും ജാതി, മതം, വംശം, ഭാഷ എന്നിവ മൂലമുണ്ടാകുന്ന അക്രമങ്ങൾ തടയാൻ സുബൈർ പ്രവർത്തിച്ചതായി തമിഴ്നാട് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സാമുദായിക സൗഹാർദം നിലനിർത്തുന്നതിന് ചെയ്ത സേവനങ്ങളെ അഭിനന്ദിച്ച് മുഹമ്മദ് സുബൈറിന് 2024 ലെ കോട്ടായി അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് സമ്മാനിക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
സാമുദായിക സൗഹാർദം പരിപോഷിപ്പിക്കുന്നതിന് തമിഴ്നാട് സർക്കാർ 2000ത്തിലാണ് തമിഴ്നാട് സർക്കാർ കോൈട്ട അമീർ കമ്മ്യൂണൽ ഹാർമണി പുരസ്കാരം ഏർപെടുത്തിയത്. മെഡലും സർട്ടിഫിക്കറ്റും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോൈട്ട താലുക്കിലാണ് സുബൈർ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.