Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഹ്​ലുഖാനെ അടിച്ചു...

പെഹ്​ലുഖാനെ അടിച്ചു കൊന്ന കേസ്​: ആറ്​ പ്രതികളേയും വെറുതെ വിട്ടു

text_fields
bookmark_border
പെഹ്​ലുഖാനെ അടിച്ചു കൊന്ന കേസ്​: ആറ്​ പ്രതികളേയും വെറുതെ വിട്ടു
cancel

ന്യൂ​ഡ​ൽ​ഹി: കാ​ലി​ക്ക​ട​ത്ത്​ ആ​രോ​പി​ച്ച്​ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ മേ​വാ​ത്തി​ലെ പെ​ഹ്​​ലു​ഖാ​നെ ത​ല്ലി​ ക്കൊ​ന്ന കേ​സി​ൽ കുറ്റാരോ​പി​ത​രാ​യ ആ​റു​പേ​രെ​യും രാ​ജ​സ്​​ഥാ​നി​ലെ അ​ൾ​വാ​ർ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​ത ി വെ​റു​തെ വി​ട്ടു. സം​ശ​യ​ത്തി​​െൻറ ആ​നു​കൂ​ല്യ​ത്തി​ൽ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച കോ​ട​തി, പെ​ഹ്​​ലു​ഖാ​നെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന വി​ഡി​യോ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യിൽ അപ്പീൽ നൽകുമെന്ന്​ രാ​ജ​സ്​​ഥാൻ സർക്കാർ അറിയിച്ചു.

2017 ഏ​പ്രി​ൽ ഒ​ന്നി​നാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ല്‍നി​ന്ന് ഹ​രി​യാ​ന​യി​ലേ​ക്ക് പ​ശു​ക്ക​ളെ​യും കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 55കാ​ര​നാ​യ ഖാ​നും മ​ക്ക​ളു​മു​ള്‍പ്പെ​ടു​ന്ന സം​ഘ​ത്തെ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ ആ​ക്ര​മി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ന​ടു​ത്ത കാ​ലി​ച്ച​ന്ത​യി​ൽ​നി​ന്ന് പ​ശു​വി​നെ​യും കി​ടാ​ങ്ങ​ളെ​യും വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യ ര​സീ​ത്​ കാ​ണി​ച്ചി​ട്ടും ആ​ക്ര​മ​ണം തു​ട​ർ​ന്നു. മ​ർ​ദ​ന​മേ​ൽ​ക്കു​േ​മ്പാ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട്​ മ​ക്ക​ള​ട​ക്കം 40 സാ​ക്ഷി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​രു​ൾ​പ്പെ​ടെ ഒമ്പത്​​ കു​റ്റാ​രോ​പി​ത​ർ ഉ​ണ്ടാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കി​ടെ ഒ​രാ​ൾ മ​രി​ച്ചു.

പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇവരുടെ പക്കലില്ലെന്നും അനധികൃത പശുക്കടത്താണെന്നും ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജരംഗ് ദൾ സംഘടനകളുടെ കീഴിലുള്ള ഗോ രക്ഷകർ രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alwar lynchingmob lynchingmalayalam newsindia newsPehlu Khan murder
News Summary - Alwar Lynching: All 6 men accused of beating Pehlu Khan to death in 2017 acquitted -india news
Next Story