ഞാൻ പാർട്ടി അധ്യക്ഷനല്ല; പുതിയ പ്രസിഡൻറ് ഉടൻ വേണം -രാഹുൽ
text_fieldsന്യൂഡൽഹി: കോൺഗ്രസിന് പുതിയ അധ്യക്ഷനെ കാലതാമസമില്ലാതെ ഉടൻ തെരഞ്ഞെടുക്കണമെന്ന് രാഹുൽ ഗാന്ധി. താൻ നേരത്തേ രാജി സമർപ്പിച്ചതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടില്ലെന്നും കോൺഗ്രസ് വർക്കിങ് കമ്മറ്റി എത്രയും പെട്ടെന്ന് യോഗം വിളിച്ച് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘പുതിയ അധ്യക്ഷെൻറ കാര്യത്തിൽ പാർട്ടി ഉടൻ തീരുമാനം കൈക്കൊള്ളണം. ഞാൻ നേരത്തേ രാജി സമർപ്പിച്ചതാണ്. ഞാൻ പാർട്ടി അധ്യക്ഷനല്ല. ’’ രാഹുൽ പറഞ്ഞു.
പാർട്ടി പ്രസിഡൻറ് പദവിയിൽ നിന്നുള്ള തെൻറ രാജിയിൽ ഒരു പുനർവിചിന്തനം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിെൻറ പ്രസ്താവന. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തെ തുടർന്ന് മെയ് 25നാണ് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവിയിൽ നിന്ന് രാജി സമർപ്പിച്ചത്. രാഹുൽ രാജി പിൻവലിക്കണമെന്ന് മുതിർന്ന നേതാക്കൾ നിരന്തരം ആവശ്യപ്പെടുന്നുെണ്ടങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. നിലവിൽ പാർട്ടി അധ്യക്ഷെൻറ ചുമതലകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് രാഹുൽ ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.