ഇന്ത്യയിലുണ്ടെന്ന് പരംബീർ സിങ്; അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി
text_fieldsമുംബൈ: ഇന്ത്യയിൽ തന്നെയുണ്ടെന്നും മഹാരാഷ്ട്രയിൽ കാലുകുത്തിയാൽ മുംബൈ പൊലീസ് തന്നെ പിടിക്കുമെന്നും മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിൽ തനിക്കെതിരെയുള്ള നാലോളം കേസുകളിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹരജിയിലെ വാദപ്രതിവാദത്തിനിടെ തിങ്കളാഴ്ചയാണ് അഭിഭാഷകൻ മുഖേന പരംബീർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
മുംബൈ പൊലീസ് കമീഷണർ പദവി തെറിച്ചതിന് പിന്നാലെ ലീവെടുത്ത് ഒളിവിൽപോയ പരംബീറിനെതിരെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസുകളിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ഒരു കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് പരംബീർ സുപ്രീംകോടതിയെ സമീപിച്ചത്. സംരക്ഷണം നൽകണമെങ്കിൽ ആദ്യം എവിടെയുണ്ടെന്ന് വ്യക്തമാക്കണമെന്ന് വ്യാഴാഴ്ച കോടതി പരംബീറിെൻറ അഭിഭാഷകനോട് പറഞ്ഞിരുന്നു.
മുംബൈയിലെ കേസുകളിൽ അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചു.
പരംബീറിന് വേണ്ടിയാണ് ഹോട്ടലുടമകൾ, കോൺട്രാക്ടർമാർ എന്നിവരിൽനിന്ന് പണം പിരിച്ചതെന്നാണ് ഇൻസ്പെക്ടർ സചിൻ വാസെ പൊലീസിന് മൊഴിനൽകിയിരുന്നു. ക്രിമിനലുകളുടെ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് പരംബീർ സുപ്രീംകോടതിയിൽ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിെൻറ രാജിക്കും സി.ബി.െഎ അന്വേഷണത്തിനും വഴിവെച്ച് അദ്ദഹത്തിനെതിരെ കോഴ ആരോപിച്ചാണ് പരംബീർ ഒളിവിൽ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.