ഫിറോസ് ഷാ കോട്ല നമസ്കാര വിലക്ക് ലംഘിച്ച് അമാനതുല്ലാ ഖാൻ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആരാധന നിർവഹിച്ചുവരുന്ന ഏറ്റവും പഴക്കം ചെന്ന ഫിറോസ് ഷാ േകാട്ല ജമാ മസ്ജിദിൽ നമസ്കാരത്തിന് ഏർപ്പെടുത്തിയ വിലക്ക് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനതുല്ലാ ഖാെൻറ നേതൃത്വത്തിൽ ലംഘിച്ചു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് നമസ്കാരം തടഞ്ഞതെന്ന് കുറ്റപ്പെടുത്തിയ അമാനതുല്ലാ ഖാൻ അത് അവസാനിപ്പിക്കാനാണ് നമസ്കാരത്തിനെത്തിയതെന്ന് പറഞ്ഞു.
ഡൽഹിയിൽ എല്ലാ ആരാധനാലയങ്ങളിലും ലോക്ഡൗൺ അവസാനിപ്പിച്ച് ആരാധനകൾ പുനരാരംഭിച്ച വേളയിലാണ് സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് 14ാം നൂറ്റാണ്ടിൽ പണിത ഫിറോസാബാദിലെ ജമാ മസ്ജിദിൽ നമസ്കാരം തടഞ്ഞത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം പൂർണമായും നിരോധിച്ചായിരുന്നു വിലക്കുകളുടെ തുടക്കം. സന്ധ്യാസമയത്തെ മഗ്രിബ് നമസ്കാരവും പിന്നീട് വിലക്കി.
അവശേഷിക്കുന്ന ഉച്ച, മധ്യാഹ്ന നമസ്കാരങ്ങൾക്ക് വിനോദസഞ്ചാരികൾക്കുള്ള ഒാൺലൈൻ ടിക്കറ്റെടുക്കണമെന്നു കൂടി കൽപിച്ച് ആ നമസ്കാരവും മുടക്കുന്ന സാഹചര്യം സൃഷ്ടിച്ചതിെന തുടർന്നാണ് ഒാഖ്ല എം.എൽ.എ കൂടിയായ അമാനതുല്ലയുടെ ഇടെപടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.