പ്രധാനമന്ത്രിക്ക് വഴി ഒരുക്കാനാകില്ലെങ്കിൽ പണി നിർത്തി പോകൂ എന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് അമരീന്ദർ സിംഗ്
text_fieldsചണ്ഡീഗഡ്: പ്രധാനമന്ത്രിക്ക് സുഖകരമായ വഴി ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയെ വിമർശിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
കർഷക പ്രതിഷേധത്തെ തുടർന്ന് പഞ്ചാബ് ഫ്ലൈഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രിയെ തടഞ്ഞത് വൻ സുരക്ഷ വീഴ്ച്ച ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് അമരീന്ദറിന്‍റെ ട്വീറ്റ്.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിൽ മുഖ്യമന്ത്രിയും സംസ്ഥാനത്തിന്‍റെ ആഭ്യന്തര മന്ത്രിയും സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള പാതയൊരുക്കാൻ പോലും സാധിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അധികാരത്തിൽ തുടരാൻ അവകാശമില്ല, അതാകട്ടെ പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് -അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.
സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിക്ക് ഫിറോസ്പൂരിൽ നടത്താനിരുന്ന പരുപാടി ഉപേക്ഷിക്കേണ്ടി വന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി. വിഷയം സംസാരിക്കാനോ, പരിഹരിക്കാനോ മുഖ്യമന്ത്രി ചന്നി തയ്യാറായില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.