'പിണക്കങ്ങളെല്ലാം പറഞ്ഞുതീർക്കാം'; സിധുവിനെ ഉച്ചയൂണിന് ക്ഷണിച്ച് ക്യാപ്റ്റൻ അമരീന്ദർ
text_fieldsചണ്ഡിഗഡ്: പഞ്ചാബിലെ കരുത്തരായ കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കൂടിയായ നവ്ജോത് സിങ് സിധുവും. എന്നാൽ, ഇരുവർക്കുമിടയിലെ ശീതസമരം സംസ്ഥാനത്ത് കോൺഗ്രസിന് ഉയർത്തുന്ന പ്രതിസന്ധി ഏെറയാണ്. ഈ പിണക്കങ്ങളെ തുടർന്ന് സംസ്ഥാന മന്ത്രിസഭയിൽനിന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സിധു രാജിവെച്ചിരുന്നു.
മനസ്സുകൊണ്ട് കാലങ്ങളായി പരസ്പരം അകന്നുനിൽക്കുന്ന ഈ കരുത്തന്മാർക്കിടയിലെ പിണക്കത്തിന് ഒരുപക്ഷേ, അറുതിയായേക്കുമെന്ന സൂചനകളാണിപ്പോൾ. പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ സിധുവിനെ ഉച്ചയൂണിന് ക്ഷണിച്ചിരിക്കുകയാണ് ക്യാപ്റ്റൻ അമരീന്ദർ.
ബുധനാഴ്ച അമരീന്ദറും സിധുവും ഉച്ചഭക്ഷണത്തിന് ഒന്നിക്കുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ രവീൺ തുക്റാൽ ട്വീറ്റ് ചെയ്തു. തങ്ങൾക്കിടയിലെ ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറിെൻറ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന് ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. സംസ്ഥാന-ദേശീയതല രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുക്റാൽ കൂട്ടിേച്ചർത്തു.
അമരീന്ദറുമായി ഇടഞ്ഞ സിധുവിനെ പഞ്ചാബിെൻറ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആണ് അനുനയിപ്പിച്ചത്. ക്രൗഡ് പുള്ളറും തീപ്പൊരി പ്രാസംഗികനുമായ സിധുവിനെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന സൂചനയും റാവത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.