രാജീവ് ഗാന്ധിെയ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തുന്നത് തെറ്റെന്ന് അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1984െല സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത ്രി നരേന്ദ്ര മോദി സംസാരിച്ചത് തെറ്റാണെന്ന് പഞ്ചാബ് മുഖമന്ത്രി അമരീന്ദർ സിങ്. ഒരാൾ മോദിെയ ഗോധ്ര കൂട് ടക്കൊലവുമായി ബന്ധപ്പെടുത്തി സംസാരിച്ചാൽ എന്തു സംഭവിക്കും? അദ്ദേഹം ചോദിച്ചു.
സിഖ് കൂട്ടെക്കല സംബന ്ധിച്ച വിഷയത്തിൽ സംഭവിച്ചത് സംഭവിച്ചു. ഇനിെയന്ത് ചെയ്യാനാണ് എന്ന സാം പിത്രോഡയുെട വാദത്തെയും അമരീന്ദർ സിങ് തള്ളിക്കളഞ്ഞു. 1984 ലെ സിഖ് വിരുദ്ധ കലാപം വൻ ദുരന്തമായിരുന്നു. ഇരകൾക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ചില നേതാക്കൾ വ്യക്തിപരമായി കലാപത്തിൽ പങ്കെടുത്തുെവന്ന ആരോപണം ഉയർന്നപ്പോൾ അവർക്ക് നിയമപരമായ ശിക്ഷയും ലഭിച്ചിട്ടുണ്ട്. ചിലരുടെ പേരുകൾ ഉയർന്നു കേട്ടിട്ടുണ്ട്. എന്നാൽ അതിനർഥം മോദിക്ക് രാജീവ് ഗാന്ധിയേയൊ കോൺഗ്രസിനെയോ അതിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നല്ല. നിരവധി ബി.ജ.പി - ആർ.എസ്.എസ് നേതാക്കളുടെ പേരുകളും പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മോദിക്ക് അറിയാമെന്നും അമരീന്ദർ സിങ് പറഞ്ഞു.
വൻ മരങ്ങൾ വീഴുേമ്പാൾ ഭൂമി കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം നേരത്തെ ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകമാണ് 1984ലെ സിഖ് വിരുദ്ധ കലാപത്തിലേക്ക് നയിച്ചതെന്ന സൂചനയായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. ഈ പ്രസംഗം സിഖ് കൂട്ടക്കൊലക്ക് ഉത്തരവാദി രാജീവ് ഗാന്ധിയാെണന്നതിൻെറ തെളിവാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ഇതിനെതിരെയാണ് അമരീന്ദർ സിങ്ങിൻെറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.