സിദ്ദുവിനെ പേടിച്ച് ഓടില്ല; നിയമസഭയിലേക്ക് പട്യാലയിൽനിന്ന് മത്സരിക്കുമെന്ന് അമരീന്ദർ സിങ്
text_fieldsപാട്യാല: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. 'ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല' -ക്യാപ്റ്റൻ സിങ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സിങ്ങിന്‍റെ കുടുംബത്തിന്‍റെ ശക്തികേന്ദ്രമാണ് പട്യാല. നാല് തവണ അമരീന്ദറും ഒരു തവണ അദ്ദേഹത്തിന്‍റെ ഭാര്യ പ്രണീത് കൗറും ഈ സീറ്റിൽനിന്ന് വിജയിച്ചു. ഇദ്ദേഹത്തിന്‍റെ പിതാവ് മഹാരാജ സർ യാദവീന്ദർ സിങ് പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.
നവംബർ ആദ്യം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും അമരീന്ദർ അറിയിച്ചിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. മുൻ ക്രിക്കറ്റ് താരമായ നവജ്യോത് സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.