പടിയിറങ്ങും മുമ്പ് സോണിയക്ക് കത്തെഴുതി അമരീന്ദർ
text_fieldsചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പുതന്നെ ഹൈകമാൻഡ് തീരുമാനത്തിലെ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അമരീന്ദർ സിങ് കത്തെഴുതിയിരുന്നതായി റിപ്പോർട്ട്.
ശനിയാഴ്ചയാണ് രാജി തീരുമാനം അറിയിച്ച് സിങ് സോണിയക്ക് കത്തു നൽകിയത്. നിലവിലെ സംഭവവികാസങ്ങൾ സംസ്ഥാനത്ത് പാർട്ടിയെ അസ്ഥിരപ്പെടുത്തുമോയെന്ന ആശങ്കയാണ് പ്രധാനമായും കത്തിൽ പങ്കുവെച്ചത്.
വ്യക്തിപരമായ വിഷമങ്ങൾ എന്തായാലും, പുതിയ തീരുമാനം സംസ്ഥാനത്തെ വികസനത്തിനും സമാധാനത്തിനും ഭംഗമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിലെ സംതൃപ്തിയും അമരീന്ദർ പ്രകടിപ്പിച്ചു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.