തീർഥാടകർക്കു മുന്നിൽ ദൈവത്തിന്റെ കൈകളുമായി സലീം ഗഫൂർ
text_fieldsശ്രീനഗർ: ശൈഖ് സലീം ഗഫൂർ എന്ന ബസ് ഡ്രൈവർക്ക് തീർത്താൽ തീരാത്ത നന്ദിപറയുകയാണ് ജീവൻ തിരിച്ചുകിട്ടിയ അമർനാഥ് തീർഥാടകർ. ഭീകരരുടെ വെടിയുണ്ടകൾക്കിടയിലൂടെ അസാമാന്യ മനഃസാന്നിധ്യത്തോടെ ബസ് ഒാടിച്ച് 50 തീർഥാടകരുടെ ജീവനാണ് ഗുജറാത്ത് സ്വദേശിയായ സലീം ഗഫൂർ രക്ഷിച്ചത്.
തിങ്കളാഴ്ച രാത്രി 8.30നാണ് സലീം ബസിനു ചുറ്റും േതാക്കുകളുടെ ഗർജനം കേട്ടത്. ചില്ല് തകർത്ത് വെടിയുണ്ടകൾ ബസിലേക്ക് പതിച്ചുകൊണ്ടിരുന്നു. ഭീകരാക്രമണമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബസ് സുരക്ഷിത സ്ഥാനത്തെത്തിക്കാനായി ശ്രമം. ചുറ്റും കൂരിരുട്ടായിരുന്നു. മൂന്നുവശത്തുനിന്നും പാഞ്ഞുവന്ന വെടിയുണ്ടകൾക്കിടയിലൂടെ ജീവൻ പണയംെവച്ച് ബസ് മുന്നോെട്ടടുത്തപ്പോൾ സലീമിെൻറ ൈകയും മനസ്സും പതറിയില്ല.
‘‘ആ നിമിഷം ദൈവം എനിക്ക് കരുത്തു തന്നു, ബസ് മുന്നോെട്ടടുത്തു, വെടിയുണ്ടകളിൽനിന്ന് ആവുന്നത്ര തീർഥാടകരെ രക്ഷിക്കാനായിരുന്നു ശ്രമം’’ -സലീം പറഞ്ഞു. എത്ര പേർ മരിച്ചു, എത്ര പേർക്ക് പരിക്കേറ്റു എന്നൊന്നും നോക്കാൻ സമയമില്ലായിരുന്നു. ബസുമായി തൊട്ടടുത്ത ആശുപത്രിയിലേക്ക് പായുകയായിരുന്നു സലീം. പരിക്കേറ്റ 20 പേരെയും ആശുപത്രിയിലാക്കി.
ബസിെൻറ മൂന്നു വശത്തുനിന്നും ഭീകരർ കനത്ത ആക്രമണമാണ് നടത്തിയത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഉപഗ്രഹനിരീക്ഷണം അടക്കമുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം. സലീമിനെ ധീരത അവാർഡിന് നാമനിർദേശം ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. സലീം ഗഫൂറിന് മൂന്നു ലക്ഷം രൂപ അവാർഡ് നൽകാനും ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. ഡ്രൈവർക്ക് ഗവർണർ രണ്ടു ലക്ഷം രൂപ പ്രത്യേക അവാർഡും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.