അമർനാഥിലെ അപകടത്തിനിടയാക്കിയത് മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്
text_fieldsന്യൂഡൽഹി: കശ്മീരിൽ അമർനാഥ് യാത്രികരുടെ മരണത്തിനിടയാക്കിയ മഴ മേഘവിസ്ഫോടനം മൂലമുണ്ടായതല്ലെന്നും പ്രാദേശികമായി പെയ്ത അതിശക്തമായ മഴയാണ് അപകടത്തിനിടവെച്ചതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.30നും 6.30നും ഇടയിൽ 31മില്ലീമീറ്റർ മഴയാണ് അമർനാഥിൽ പെയ്തത്. അത് മേഘവിസ്ഫോടനത്തിൽ ഉണ്ടാകുന്ന മഴയേക്കാൾ വളരെ കുറവാണ്. ഒരു കാലാവസ്ഥാ മേഖലയിൽ ഒരു മണിക്കൂറിനുള്ളിൽ 100മില്ലി ലിറ്റർ മഴപെയ്താൽ മാത്രമേ അത് മേഘ വിസ്ഫോടനമായി പരിഗണിക്കൂ.
അമർനാഥ് ക്ഷേത്രത്തിനു സമീപത്തുള്ള മലനിരകളിൽ ഉണ്ടായ അതിശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ർ മൃത്യുഞജയ് മൊഹപത്ര പറഞ്ഞു.
അമർനാഥ് ഗുഹാക്ഷേത്രത്തിനടുത്ത്കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സംവിധാനമുണ്ട്. അതുവഴി യാത്രികർക്ക് വിവരങ്ങൾ കൈമാറാനാകും. എന്നാൽ ക്ഷേത്രത്തിനു സമീപത്തെ മല നിരകളിൽ കാലാവസ്ഥാ വകുപ്പിന് സംവിധാനങ്ങളില്ല. ഇതാണ് അവിടുത്തെ കാലാവസ്ഥ തിരിച്ചറിയാൻ സാധിക്കാതെ പോയത്.
അമർനാഥ് യാത്രക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ 16 പേർ മരിക്കുകയും ടെന്റുകളും സമൂഹ അടുക്കളകളും ഒഴുകിപ്പോവുകയും ചളിയും കല്ലും നിറഞ്ഞ് ഉപയോഗ ശൂന്യമാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.