ആക്രമണത്തിനു പിറകിൽ ലശ്കറെ ത്വയ്യിബയെന്ന് പൊലീസ്
text_fieldsശ്രീനഗർ: ഏഴ് അമർനാഥ് തീർഥാടകരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയാണെന്ന് പൊലീസ്. പാകിസ്താനി ഭീകരൻ അബു ഇസ്മായിലാണ് ആക്രമണത്തിെൻറ സൂത്രധാരനെന്ന് പൊലീസ് ഇൻസ്െപക്ടർ ജനറൽ മുനീർ ഖാൻ പറഞ്ഞു. ഭീകരർ ബാറ്റൻഗൂവിലെ പൊലീസ് ബങ്കർ ആക്രമിച്ചശേഷമാണ് തീർഥാടകരുടെ ബസിനുനേരെ തിരിഞ്ഞത്.
അതിനിടെ, കൊല്ലപ്പെട്ട തീർഥാടകരുടെ കുടുംബങ്ങൾക്ക് ജമ്മു-കശ്മീർ സർക്കാർ ആറുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപ വീതം നൽകും. കേന്ദ്ര സർക്കാർ ഏഴു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ നൽകുമെന്നും ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാൻ ശ്രീ അമർനാഥ്ജി തീർഥാടക ബോർഡ് തീരുമാനിച്ചിരുന്നു.
തീർഥാടകരുടെ മൃതദേഹങ്ങൾ ഗുജറാത്തിലെ സൂറത്തിലേക്ക് കൊണ്ടുവന്നു. മരിച്ചവരിൽ അഞ്ചുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ മഹാരാഷ്ട്ര സ്വദേശികളുമാണ്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം രാത്രി പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് പെങ്കടുക്കുന്ന ചൊവ്വാഴ്ചയിലെ പരിപാടികൾ ഗുജറാത്ത് ബി.ജെ.പി ഘടകം റദ്ദാക്കി. നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഭീകരാക്രമണത്തെതുടർന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. യാത്രയുമായി ബന്ധെപ്പട്ട സുരക്ഷാസാഹചര്യങ്ങൾ ഗവർണർ എൻ.എൻ. വോറ അവലോകനം ചെയ്തു. ദിവസവും രാവിലെ ജമ്മുവിലെ യാത്രിനിവാസിൽനിന്ന് പുറപ്പെടുന്ന തീർഥാടകർക്ക് പ്രേത്യക അകമ്പടിയൊരുക്കാൻ ക്യാമ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പഹൽഗാം, ബാൽതാൽ എന്നിവിടങ്ങളിലെ യാത്രാക്യാമ്പുകളിലേക്ക് ജമ്മുവിൽനിന്ന് 3289 തീർഥാടകരാണ് പുറപ്പെട്ടത്.
കശ്മീരിെൻറ സംസ്കാരത്തിനേറ്റ ആഘാതമാണ് ആക്രമണമെന്ന് മഹ്ബൂബ മുഫ്തി പറഞ്ഞു. എല്ലാ മുസ്ലിംകളുടെയും കശ്മീരികളുടെയും മേൽ പതിച്ച കളങ്കമാണിതെന്ന് ആക്രമണത്തിൽ പരിക്കേറ്റവർ കഴിയുന്ന അനന്തനാഗ് ആശുപത്രിയിലെത്തിയ അവർ കൂട്ടിച്ചേർത്തു. ആക്രമണം നടന്ന സ്ഥലവും മുഖ്യമന്ത്രി സന്ദർശിച്ചു. കരസേന മേധാവി ബിപിൻ റാവത്ത് സ്ഥിതിഗതി വിലയിരുത്തി. കൊല്ലപ്പെട്ടവരിൽ ആറുപേർ സ്ത്രീകളാണ്. ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തിങ്കളാഴ്ച രാത്രി 8.20ഒാടെയായിരുന്നു സംഭവം. കനത്ത സുരക്ഷയോടെ ജൂൺ 29നാണ് ഇൗ വർഷത്തെ അമർനാഥ് യാത്ര തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.