അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി; അപകടമൊഴിവായത് തലനാരിഴക്ക് -വിഡിയോ
text_fieldsന്യൂഡൽഹി: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. സുരക്ഷാസേനയുടേയും കശ്മീർ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ദേശീയപാത 44ൽ രംഭാൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അമർനാഥിൽ നിന്നും ഹോഷിയപൂരിലേക്ക് സഞ്ചരിക്കുന്ന ബസിന്റെ ബ്രേക്കാണ് തകരാറിലായത്. പഞ്ചാബിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ബ്രേക്ക് നഷ്ടമായതിന് പിന്നാലെ തീർഥാടകർ ബസിൽ നിന്നും ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാസേനയും പൊലീസും ഇടപ്പെട്ടാണ് ബസ് കൊക്കയിലേക്ക് വീഴുന്നത് തടഞ്ഞത്. 40 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ജമ്മുകശ്മീരിലെ ബനിഹാളിലെത്തിയപ്പോഴാണ് ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവർക്ക് മനസിലായത്.
അപകടത്തിൽ ആറ് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പടെ 10 പേർക്ക് പരിക്കേറ്റുവെന്ന് അധികൃതർ അറിയിച്ചു. സൈന്യത്തിന്റെ ഇടപെടലിൽ ഉടൻ തന്നെ ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് എത്തിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.