പാതയില്‍ പാക് കുഴിബോംബും റൈഫിളും; അമര്‍നാഥ് തീർഥാടകർ ഉടൻ മടങ്ങണം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും യാത്ര അവസാ നിപ്പിച്ച് ഉടൻ മടങ്ങണമെന്ന് സംസ്ഥാന ഭരണകൂടത്തിെൻറ നിർദേശം.
അമർനാഥ് പാതയിൽ പാക് സൈന്യത്തിെൻറ കുഴിബോബും അമേരിക്കൻ തോക്കും അടക്കം വൻ ആയുധശേഖരം പിടികൂടിയെന്ന കരസേനയുടെ അറിയിപ്പിനു തൊട്ടു പിന്നാലെയാണ് നിർദേശം പുറപ്പെടുവിച്ചത്. അമർനാഥ് തീർഥാടകരെ ലക്ഷ്യമിട്ട് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് പാക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും വിദൂരത്ത് മറഞ്ഞിരുന്ന് വെടിയുതിർക്കാവുന്ന യു.എസ് നിർമിത എം-24 തോക്കും അടക്കം ആയുധങ്ങൾ കണ്ടെത്തിയത്.
ചിനാർ കോർപ് കമാൻഡർ െലഫ്. ജനറൽ കെ.ജെ.എസ് ധില്ലനാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. ഇതിനു പിന്നാലെയാണ് തീർഥാടകരും വിനോദ സഞ്ചാരികളും കശ്മീർ വിടണമെന്ന് ജമ്മു-കശ്മീർ ആഭ്യന്തര വകുപ്പിെൻറ നിർദേശം വന്നത്. അമർനാഥ് യാത്രികരെ ഭീകരരർ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലും നിലവിലെ സ്ഥിതി പരിഗണിച്ചുമാണ് മടക്കയാത്ര ആരംഭിക്കാൻ നിർദേശം നൽകിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാലു ദിവസമായി തിരച്ചിൽ നടത്തിവരുകയാണ്. തിരച്ചിലിൽ കണ്ടെത്തിയ കുഴിബോംബ് പാകിസ്താനിലെ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ നിന്നുള്ളതാണ്. കശ്മീരിലെ ഭീകരവാദത്തിൽ പാകിസ്താെൻറ പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്നും ധില്ലൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച മുന്നറിയിപ്പില്ലാതെ 280 കമ്പനി (28000സേനാംഗങ്ങൾ) സേന വിഭാഗത്തെ കശ്മീരിൽ വിന്യസിച്ചിരുന്നു. 46 ദിവസത്തെ അമർനാഥ് യാത്ര അവസാനിക്കാനിരിക്കെയാണിത്. യാത്ര സമാപിച്ച ശേഷം കേന്ദ്രം ചില സുപ്രധാന തീരുമാനങ്ങൾക്ക് ഒരുങ്ങുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടിട്ടുണ്ട്. ജമ്മു-കശ്മീരിനു പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 35 എ എടുത്തുകളയാൻ പോകുന്നുവെന്നതാണ് ഇതിൽ പ്രധാനം. അങ്ങിനെയുണ്ടായാൽ സംഭവിക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങളെ നേരിടാനുള്ള തയാറെടുപ്പാണു കേന്ദ്രം നടത്തുന്നതെന്നും വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.