ബുർഹാൻവാനിയുടെ ചരമവാർഷികം: ഞായറാഴ്ച ജമ്മുവിൽ നിന്ന് അമർനാഥ് തീർഥാടകർക്ക് യാത്രാ വിലക്ക്
text_fieldsജമ്മു: ജമ്മുവിൽ നിന്നുള്ള അമർനാഥ് തീർത്ഥാടകരുടെ ഞായറാഴ്ചത്തെ യത്രക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻറർ ബുർഹാൻവാനിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കശ്മീരിലുടനീളം വിഘടനവാദികളുടെ സമരം നടക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്.
ശനിയാഴ്ച സുരക്ഷാസേനയുമായുള്ള സംഘർഷത്തിൽ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതും യാത്രാ വിലക്കേർപ്പെടുത്തുന്നതിന് കാരണമായി. ജമ്മുവിലെ യാത്രി നിവാസ് ബേസ് കാമ്പിൽ നിന്ന് പുതിയ തീർത്ഥാടകരെ ആരെയും ഞായറാഴ്ച അമർനാഥിലേക്ക് വിടില്ലെന്നും ബാൽത്തലിലും പഹൽഗാമിലും നേരത്തേ എത്തിച്ചേർന്നവരെമാത്രമേ ഗുഹാ ക്ഷേത്രത്തിലേക്ക് കടത്തി വിടൂ എന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അനന്ത്നാഗിൽ തീർത്ഥാടകരുടെ ബസിനു നേരെയുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.