ആമസോണ്‍ അഴിമതി സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണം -കോൺഗ്രസ്
text_fieldsതിരുവനന്തപുരം: 8546 കോടി രൂപയുടെ ആമസോണ്‍ അഴിമതി സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി എം.എം. പള്ളം രാജുവും ശശി തരൂരും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക കൈപ്പറ്റിയ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ആരെന്ന് കണ്ടെത്തണം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി ചെറുകിട കച്ചവടക്കാരെയും വ്യവസായ സംരംഭകരെയും ഇല്ലാതാക്കി ആമസോണ്‍ കമ്പനിയുടെ കച്ചവടം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയായിരുന്നോ ഈ തുക കൈപ്പറ്റിയതെന്നും അവർ ചോദിച്ചു.
ആറ് ആമസോണ്‍ കമ്പനികള്‍ ചേര്‍ന്നാണ് നിയമ ഫീെസന്ന നിലയിൽ ഈ തുക നല്‍കിയതെന്ന് പറയുന്നു. അത് അഴിമതിക്കാണെന്ന് ആമസോണ്‍ ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. അമേരിക്കന്‍ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണും കേന്ദ്ര സർക്കാറും ഒത്തുകളിച്ച് ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും ശ്വാസംമുട്ടിച്ച് അവരുടെ ഉപജീവന മാർഗം ഇല്ലാതാക്കിയതിന് പുറമെ 14 കോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.