മതംമാറ്റുന്ന സംഘടനക്ക് ആമസോൺ ധനസഹായം നൽകിയെന്ന് പരാതി; ദേശീയ ബാലാവകാശ കമീഷൻ സമൻസ് അയച്ചു
text_fieldsന്യൂഡൽഹി: കുട്ടികളെ മതപരിവർത്തനം നടത്തുന്ന സംഘടനക്ക് 'ആമസോൺ ഇന്ത്യ' ധന സഹായം നൽകിയതായി പരാതി. സംഭവത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) 'ആമസോൺ ഇന്ത്യ'യുടെ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും രാജ്യത്തെ മേധാവിയുമായ അമിത് അഗർവാളിന് സമൻസ് അയച്ചു.
'ഓൾ ഇന്ത്യ മിഷൻ' എന്ന ക്രിസ്ത്യൻ സന്നദ്ധ സംഘടനക്ക് ഫണ്ട് നൽകിയതാണ് കമീഷൻ നടപടിക്ക് കാരണമായി പറയുന്നത്. പ്രസ്തുത സംഘടന നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട;ന്നുവെന്നാരോപിച്ച് അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറം ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാളിനോട് നവംബർ ഒന്നിന് ഹാജരാകാനും റിപ്പോർട്ടുകളിൽ വ്യക്തത വരുത്താനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു.
മതംമാറ്റുന്ന സംഘടനക്ക് ആമസോൺ ധനസഹായം നൽകിയെന്ന് പരാതി; ദേശീയ ബാലാവകാശ കമീഷൻ സമൻസ് അയച്ചു
വടക്കുകിഴക്കൻ ഇന്ത്യയിലെ നിർധന കുട്ടികളെ മതപരിവർത്തനം നടത്തുന്ന സംഘടനയെ പിന്തുണച്ചുവെന്ന ആരോപണങ്ങൾ ആമസോൺ ഇന്ത്യ നിഷേധിച്ചു. "ആമസോൺ ഇന്ത്യയ്ക്ക് ഓൾ ഇന്ത്യ മിഷനുമായോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായോ ഒരു ബന്ധവുമില്ല. ആമസോൺ സ്‌മൈൽ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് പ്രോഗ്രാമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്യാം. ആമസോൺസ്മൈൽ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഒരു ചാരിറ്റി സംഘടനയുടെയും വീക്ഷണങ്ങളെ തങ്ങൾ പിന്താങ്ങുന്നില്ല'' -കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.