അംബാനിക്കു ഭീഷണി: സചിൻ വാസെ നടപ്പാക്കിയത് പ്ലാൻ ബി
text_fieldsമുംബൈ: രണ്ട് ക്രിമിനലുകളെ ഉപയോഗിച്ച് സ്ഫോടക വസ്തുക്കളുമായി കാർ അംബാനിയുടെ വീടിനടുത്ത് കൊണ്ടിടാനും അവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താനുമായിരുന്നു കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെയുടെ യഥാർഥ പദ്ധതിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ). ഇതിനായി മാരുതി ഇക്കൊ കാറും ക്രിമിനലുകളെയും സംഘടിപ്പിച്ചിരുന്നു. ക്രിമിനലുകളിൽ ഒരാളുടെ പാസ്പോർട്ട് സചിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും എൻ.െഎ.എ ഉദ്യോഗസ്ഥർ പറഞ്ഞു. സചിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ 62 ഒാളം അനധികൃത ബുള്ളറ്റുകൾ കൃത്യനിർവഹണത്തിനിടെ ക്രിമിനലുകൾക്ക് കൈവശം വെക്കാൻ നൽകാനുള്ളതായിരുന്നുവത്രെ.
കാറ് കൊണ്ടിടുന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു സചിന്‍റെ ലക്ഷ്യം. എന്നാൽ, അത് നടന്നില്ല. തിരക്കിട്ടാണ് െഫബ്രുവരി 25 ന് സ്ഫോടക വസ്തുക്കളുമായി സ്കോർപിയൊ സചിന്‍ തന്നെ കൊണ്ടിട്ടത്. മഹാരാഷ്ട്ര നിയമസഭ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇൗ സമയം തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. കേസന്വേഷണം ആദ്യം എ.ടി.എസിനും പിന്നീട് എൻ.െഎ.എക്കും കൈമാറിയതോടെ സചിന്‍റെ രണ്ടാം പദ്ധതിയും പാളുകയായിരുന്നുവെന്ന് പറയുന്നു. തൻെറ നഷ്ട പ്രതാപം വീണ്ടെടുക്കാനാണ് ഇതു ചെയ്തതെന്ന് സചിൻ സമ്മതിച്ചതായി എൻ.െഎ.എ അവകാശപ്പെട്ടിരുന്നെങ്കിലും സചിൻ കോടതിയിൽ നിഷേധിച്ചിരുന്നു.
അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയൊ കണ്ടെത്തിയ സംഭവത്തിൽ സഭയിൽ ബി.ജെ.പി അക്രമാസക്തമായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. സ്കോർപിയൊയുടെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെടുകയും എൻ.െഎ.എ രംഗത്തെത്തുകയും ചെയ്തത് ബി.ജെ.പി വിഷയം ഏറ്റെടുത്തതോടെയാണ്. മൻസുഖ് ഹിരേനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എൻ.െഎ.എ അവകാശപ്പെട്ടത്.
സ്ഫോക വസ്തുക്കളുമായി അംബാനിയുടെ വീടിനടുത്ത് സ്കോർപിയൊ കൊണ്ടിട്ട കേസിലും മൻസുഖ് ഹിരേൻ വധ കേസിലും അറസ്റ്റിലായ സചിൻ വാസെ നിലവിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സചിന്‍റെ സഹപ്രവർത്തകനായ അസിസ്റ്റൻറ് ഇൻസ്പെക്ടർ റിയാസ് ഖാസിയും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൂഡാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും റിയാസിന് പങ്കുണ്ടെന്നാണ് എൻ.െഎ.എ ആരോപിച്ചത്. കേസിൽ കുറ്റസമ്മതം നടത്താനാ മാപ്പുസാക്ഷിയാകാനൊ തയ്യാറല്ലെന്ന് റിയാസ് വെള്ളിയാഴ്ച പ്രത്യേക എൻ.െഎ.എ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.