അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കൾ; സചിൻ വാസെക്കെതിരെ യു.എ.പി.എ
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി വാഹനം നിർത്തിയിട്ട കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെക്കെതിരെ എൻ.െഎ.എ, യു.എ.പി.എ കേസ് ചുമത്തി. സച്ചിൻ വാസെ മുഖ്യപ്രതിയായ സ്കോർപിയോ ഉടമ മൻസുഖ് ഹിരേെൻറ കൊലപാതക കേസും ബുധനാഴ്ച എൻ.െഎ.എ ഏറ്റെടുത്തു.
കൊലപാതക കേസ് എൻ.െഎ.എക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടെങ്കിലും സംസ്ഥാന സർക്കാറിെൻറ നിർദേശമില്ലാത്തതിനെ തുടർന്ന് എ.ടി.എസ് കേസ് അന്വേഷണം തുടരുകയായിരുന്നു. ബുധനാഴ്ച താണെ കോടതി നിർദേശത്തെ തുടർന്ന് കേസ് രേഖകളും അറസ്റ്റിലായ മുൻ പൊലീസ് കോൺസ്റ്റബ്ൾ വിനായക് ഷിൻഡെ, വാതുവെപ്പുകാരൻ നരേഷ് ഗൗർ എന്നിവരെയും എ.ടി.എസ് എൻ.െഎ.എക്ക് കൈമാറി. സചിനെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്.
ഇതിനിടയിൽ സചിനൊപ്പം നോട്ടെണ്ണുന്ന യന്ത്രവുമായി മുംബൈയിലെ ട്രൈഡൻറ് ഹോട്ടലിൽ കണ്ട സ്ത്രീക്കായി എൻ.െഎ.എ തിരച്ചിൽ തുടങ്ങി. ഇവർ ഗുജറാത്തിലാണെന്നാണ് സൂചന. അംബാനിയുടെ വീടിനടുത്ത് സ്കോർപിയോ കൊണ്ടിടാനുള്ള ആസൂത്രണം ഹോട്ടലിൽ നടന്നതായാണ് സംശയം. ഹോട്ടലിൽ മൻസുഖ് ഹിരേനും അറസ്റ്റിലായ വിനായക് ഷിൻഡെയും വന്നുപോകുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ എൻ.െഎ.എക്ക് ലഭിച്ചു. വിനായകിന് ഭീഷണി കേസിലും പണം വ്യാപാരികളിൽനിന്ന് വസൂലാക്കിയതിലും പങ്കുണ്ടെന്ന് എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, വ്യവസായികളിൽനിന്ന് കോടികൾ പിരിക്കാൻ സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ പൊലീസ് കമീഷണർ പരംബീർ സിങ് നൽകിയ ഹരജി സുപീംകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.