അംബാനിക്കു ഭീഷണി: മറ്റൊരു ഏറ്റുമുട്ടൽ വിദഗ്ധൻകൂടി സംശയനിഴലിൽ
text_fieldsമുംബൈ: അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ അറസ്റ്റിലായ അംബാനി ഭീഷണി, മൻസുഖ് ഹിരേൻ കേസുകളിൽ 'ഏറ്റുമുട്ടൽ വിദഗ്ധൻ' പ്രദീപ് ശർമയും എൻ.െഎ.എ നിരീക്ഷണത്തിൽ.
നേരത്തെ ക്രൈം ഇൻറലിജൻസ് യൂനിറ്റിെൻറ (സി.െഎ.യു) അന്ധേരി ബ്രാഞ്ചിെൻറ ചുമതലവഹിച്ചിരുന്നത് സീനിയർ ഇൻസ്പെക്ടറായ പ്രദീപ് ശർമയായിരുന്നു. അന്ന് ശർമയുടെ കീഴിലായിരുന്നു സച്ചിൻ വാസെ.
ഖ്വാജ യൂനുസ് കസ്റ്റഡി മരണ കേസിൽ സച്ചിൻ സസ്പെൻഷനിലായതിനു പിന്നാലെ ലഗൻ ബയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ ശർമയും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
കേസിൽ വെറുതെ വിട്ടതോടെ മുൻ മുംബൈ പൊലീസ് കമിഷണർ പരംബീർ സിങ് അധ്യക്ഷനായ സമിതിയാണ് ശർമയെ സർവിസിൽ തിരിച്ചെടുത്ത്. സച്ചിനെ തിരിച്ചെടുത്തതും പരംബീറാണ്. 2019ൽ ജോലി രാജിവെച്ച ശർമ ശിവസേന ടിക്കറ്റിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റിരുന്നു.
പ്രദീപ് ശർമ അടക്കം നാലു പേർക്ക് സച്ചിൻ വാസെയുമായി ബന്ധമുണ്ടെന്നാണ് എൻ.െഎ.എ കണ്ടെത്തിയത്. ഒരാൾ ഡി.സി.പി റാങ്കിലും രണ്ടു പേർ ഇൻസ്പെക്ടർമാരുമാണ്.
അംബാനി ഭീഷണി കേസിൽ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. ഇതിനിടയിൽ, സച്ചിൻ വാസെയുടെ കൂട്ടാളി മീന ജോർജിെൻറ പേരിലുളള ഏഴു ലക്ഷത്തിലേറെ വിലവരുന്ന സ്പോർട്സ് ബൈക്ക് എൻ.െഎ.എ കണ്ടെത്തി. മീനയുടെ മൊഴിയെ തുടർന്ന് ദമനിൽനിന്നാണ് ബൈക്ക് കെണ്ടത്തിയത്. നേരത്തെ എട്ട് ആഡംബര കാറുകൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.