വഖഫിൽ കുടുങ്ങി അംബാനിയുടെ ആഡംബര വസതി; ആന്റിലിയ ഒഴിയേണ്ടി വരുമോ?
text_fieldsമുംബൈ: രാജ്യത്തെ ചൂടുപിടിച്ച വഖഫ് ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ ആന്റലിയയും. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 15000 കോടി വിലമതിപ്പുള്ള ആഡംബര കെട്ടിടം വഖഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് വിവാദം.
റിപ്പോർട്ടുകൾ പ്രകാരം 2002ലാണ് അംബാനി 21 കോടി രൂപയ്ക്ക് നാലര ലക്ഷം സ്ക്വയർ മീറ്റർ സ്ഥലം വഖഫ് ബോർഡിൽ നിന്ന് വാങ്ങുന്നത്. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ സ്വകാര്യ ആവശ്യങ്ങൾക്ക് വിൽക്കാൻ കഴിയില്ലെന്ന് കാണിച്ച് വഖഫ് ബോർഡ് എത്തിയതോടെയാണ് ഇത് വിവാദമാകുന്നത്.
കരീം ഇബ്രാഹിം എന്നയാൾ നേരത്തെ മത വിദ്യാഭ്യാസ സ്ഥാപനവും അനാഥാലയവും തുടങ്ങാനായി നൽകിയ ഭൂമിയാണ് പിന്നീട് മുകേഷ് അംബാനിക്ക് വിലയ്ക്ക് നൽകിയത്.ഏറെനാളായി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. വിധി എതിരായാൽ അംബാനിക്ക് ആന്റില വിട്ടിറങ്ങേണ്ടി വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.