അംബേദ്കറിന് ഭാരത് രത്ന നൽകിയത് നല്ല മനസോടെയല്ല- ഉവൈസി
text_fieldsകല്ല്യാൺ(മഹാരാഷ്ട്ര): രാജ്യത്തിെൻറ പരമോന്നത ബഹുമതിയായ ഭാരത് രത്ന ഭരണഘടന ശിൽപിയായ ഡോ.ബി.ആർ അംബേദ്കറി ന് നൽകിയത് പൂർണ മനസോടെ അല്ലെന്ന്ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബാബാ സ ാഹേബ് അബേദ്കറിന് ഭാരത് രത്ന നൽകിയത് നിർബന്ധത്തിന് വഴങ്ങിയല്ല. എന്നാൽ താൽപര്യത്തോടെയോ പൂർണ മനസോടെയോ ആയിരുന്നില്ല അദ്ദേഹത്തെ ആദരിച്ചതെന്നും ഉവൈസി പറഞ്ഞു.
ഇതുവരെ എത്ര ദലിത്, ആദിവാസി, മുസ്ലിം വിഭാഗക്കാർക്കും പാവങ്ങൾക്കും ഭാരത് രത്ന നൽകി? ബ്രാഹ്മണരും ഉന്നത ജാതിക്കാരുമായ എത്ര പേർ പുരസ്കാരത്തിന് അർഹരായെന്നും അദ്ദേഹം ചോദിച്ചു. വാഞ്ചിത് ബഹുജൻ സഭയിൽ സംസാരിക്കുകയായിരുന്നു ഉവൈസി.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഗായകൻ ഭൂപൻ ഹസാരിക, സാമൂഹിക പ്രവർത്തകൻ നാനാജി ദേശ്മുഖ് എന്നിവരെ ഇൗ വർഷം ഭാരത രത്ന നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.