യു.പിയിൽ വീണ്ടും അംബേദ്ക്കർ പ്രതിമക്കു നേരെ ആക്രമണം
text_fieldsലഖ്നോ: അലഹാബാദിലും സിദ്ധാർഥ് നഗറിലും ഡോ. ബി.ആർ. അംബേദ്ക്കറിെൻറ പ്രതിമ വികൃതമാക്കിയതിനു പിറെക പടിഞ്ഞാറൻ യു.പിയിലെ ഹത്രാസിലും പ്രതിമക്ക് നേരെ ആക്രമണം. പ്രതിമയുെട മൂക്കും വലതുകൈയും സാമുഹിക വിരുദ്ധർ തകർത്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിമെക്കതിരായ ആക്രമണത്തെ തുടർന്ന് സംഘർഷം ഉടലെടുക്കാതിരിക്കാൻ പ്രദേശം െപാലീസ് നിരീക്ഷണത്തിലാണ്. അതേസമയം, പ്രതിമ പഴയ രൂപത്തിലാക്കാൻ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്.
ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രമുഖ വ്യക്തികളുടെ പ്രതിമകൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ അധികാരികളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.