തെക്കൻ തമിഴകത്ത് അംബേദ്കർ തൊട്ടുകൂടാത്തയാൾ
text_fieldsചെന്നൈ: രാജ്യത്തിെൻറ ഭരണഘടനാ ശിൽപിയും ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരിയുമായ േഡാ.ബി.ആർ. അംബേദ്കർ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ ഇപ്പോഴും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ഒരു പ്രേത്യക ജനവിഭാഗത്തിെൻറ നേതാവും. അദ്ദേഹത്തിെൻറ പേരും ചിത്രവും ദൃഷ്ടിയിൽപെട്ടാൽ ദോഷമുള്ളതും.
വ്യത്യസ്ത ജാതിക്കാർ വേർതിരിഞ്ഞ് താമസിക്കുന്ന മധുര, രാമനാഥപുരം ജില്ലകളിലെ സവർണരുടെ ഗ്രാമങ്ങളിലാണ് അംബേദ്കേറാട് കടുത്ത വിവേചനം നിലനിൽക്കുന്നത്. മേൽ ജാതിക്കാർ താമസിക്കുന്ന മേഖലകളിൽ അംബേദ്കർ ജയന്തി ആഘോഷിക്കുന്നതിൽനിന്ന് കഴിഞ്ഞദിവസം ദലിതുകളെ പൊലീസ് തടഞ്ഞു.
അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സവർണരുടെ ഗ്രാമങ്ങളുടെ കിലോമീറ്ററുകൾക്കടുത്തുപോലും കൊടിതോരണങ്ങൾ, കലാകായിക വിനോദങ്ങൾ, ഉച്ചഭാഷിണി, ഫ്ലക്സ്- പോസ്റ്ററുകൾ തുടങ്ങിയവ നിരോധിച്ചിരുന്നു. കടുത്ത ഉപാധികേളാടെ ആഘോഷങ്ങൾക്ക് അനുമതി നൽകിയ പൊലീസ് -റവന്യൂ അധികൃതർ ആഘോഷങ്ങൾ ദലിത് ഗ്രാമങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കണമെന്ന് നിർദേശിച്ചതായി രാമനാഥപുരം ചതിരകുഡി ദലിത് ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകൻ പി.ബി. ഗജേന്ദ്ര ബാബു വ്യക്തമാക്കുന്നു.
പുഷ്പാർച്ചനക്കുശേഷം അംബേദ്കർ പ്രതിമ െപാതു സ്ഥലത്തുനിന്ന് ഉടൻ നീക്കണമെന്നുവരെ പൊലീസ് ഇൻസ്പെക്ടർ ഗുണശേഖരൻ നൽകിയ അനുമതി പത്രത്തിൽ നിർദേശിച്ചിരുന്നു. ‘‘എല്ലാവർഷവും ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് അംബേദ്കർ ജയന്തി ആഘോഷിച്ചിരുന്നത്. എന്നാൽ, ഇപ്രാവശ്യം െപാലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്ന് തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജനസംഘം രാമനാഥപുരം ജില്ല സെക്രട്ടറി എൻ. കലൈയരസൻ പറഞ്ഞു.
ദലിത് േമഖലയായ മെന്നന്തി, മുതുവയൽ തുടങ്ങി ഗ്രാമങ്ങൾക്കുള്ളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിച്ചു. അംബേദ്കർ ജയന്തി ദലിത് സമൂഹത്തിന് ദിവസം നീളുന്ന ആഘോഷമായിരുന്നു. രാജ്യത്തിെൻറ വഴികാട്ടിയായ അംബേദ്കറെ ജാതി നേതാവായി മാത്രം ചുരുക്കാൻ ഗൂഢാേലാചന നടക്കുന്നതായി തമിഴ്നാട് മൂർപ്പോക്കു എഴുതലർ കൈലനർഗൾ സംഘം സംസ്ഥാന സെക്രട്ടറി പി. കാശിനാഥൻ ആരോപിച്ചു. അംബേദ്കർ ജയന്തിക്ക് െപാലീസ് അനുമതി തേടിയിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.
ജാതി ഏറ്റുമുട്ടലുകൾ പതിവായ മേഖലകളിൽ അംബേദ്കർ ജയന്തി ആഘോഷങ്ങൾ സംഘർഷത്തിലേക്ക് വഴിയൊരുക്കുന്നത് തടയാനാണ് ഉപാധികൾ വെച്ചതെന്ന് രാമനാഥാപുരം എസ്.പി എൻ. മണിവണ്ണൻ വ്യക്തമാക്കി. ജാതീയ വേർതിരിവുകൾക്ക് പേരുകേട്ട മധുര, രാമനാഥപുരം, ശിവഗംഗ, വിരുതുനഗർ, തേനി തുടങ്ങി തമിഴ്നാടിെൻറ തെക്കൻ ജില്ലകളിൽ ദലിതർ വൈകാരികമായാണ് അംബേദ്കർ ജയന്തി ആഘോഷിക്കുന്നത്. ഇവിടങ്ങളിൽ മേൽജാതിക്കാർ എത്തുന്ന ആരാധനാലയങ്ങളിൽ ദലിതുകളെ തടയുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.