മുംബൈ ടിസ്സിലെ എം.എസ്.എഫ് മുന്നണിയുടെ വിജയം; ന്യൂനപക്ഷ-ദലിത് കൂട്ടായ്മക്ക് ലഭിച്ച അംഗീകാരം- പി.വി. അഹമ്മദ് സാജു
text_fieldsന്യൂഡൽഹി: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ് ) യൂനിയൻ തെരഞ്ഞെടുപ്പിൽ അംബേദ്‌കർ സ്റ്റുഡന്‍റ് അസോസിയേഷൻ (എ.എസ്.എ), എം.എസ്.എഫ് മുന്നണിക്കുണ്ടായ ചരിത്ര വിജയം ന്യൂനപക്ഷ-ദലിത് പിന്നോക്ക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സ്വീകാര്യതെയും അംഗീകരവുമാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി. അഹമ്മദ് സാജു പറഞ്ഞു. ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് വലിയ ഊർജാമാണ് ഇത്തരം വിജയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് എ.എസ്.എ- എം.എസ്.എഫ് സഖ്യം യൂണിയൻ പിടിച്ചെടുത്തത്. എ.എസ്.എ യുടെ അതുൽ രവീന്ദ്ര പട്ടേൽ പ്രസിഡൻന്‍റും അഫ്‌റാഹ ഖനം ജനറൽ സെക്രട്ടറിയും എം.എസ്.എഫിന്‍റെ മുഹമ്മദ് റാഫി ഖാൻ ലിറ്റററി സെക്രട്ടറിയുമായി വിജയിച്ചു. രണ്ടു സ്കൂൾ സെക്രട്ടറി പോസ്റ്റിലേക്കും എം.എസ്.എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു .
എം.എസ്.എഫ് പ്രവർത്തനങ്ങൾ വിവിധ ക്യാമ്പസുകളിൽ സജീവമാകുന്ന സാഹചര്യത്തിൽ വിറളി പൂണ്ട് ഉത്തരാഖണ്ട് സർവകലാശാല അടക്കം പല ക്യാമ്പസുകളിൽ സംഘ്പരിവാർ അക്രമം അഴിച്ചു വിടുകയാണ് . വരും മാസങ്ങളിൽ വിവിധ ക്യാമ്പസുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് മത്സരിക്കുമെന്നും ദേശീയ പ്രസിഡന്‍റ് പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷാദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.