സംവരണം ആജീവനാന്തം വേണമെന്ന് അബേദ്കറും ആഗ്രഹിച്ചിരുന്നല്ലെന്ന് ആര്‍.എസ്.എസ് തലവന്‍
text_fieldsജയ്പുര്‍: ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കര്‍ സംവരണം ശാശ്വതമായി വേണമെന്ന് ആഗ്രഹിച്ചിരുന്നില്ളെന്ന് ആര്‍.എസ്.എസ് പബ്ളിസിറ്റി ചീഫ് മന്‍മോഹന്‍ വൈദ്യ. പിന്നാക്ക വിഭാഗമായ എസ്.സി-എസ്.ടിക്ക് സംവരണമേര്‍പ്പെടുത്തിയത് പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അവരോട് ചരിത്രപരമായി ചെയ്ത അനീതിക്ക് ഭരണഘടനാപരമായ പ്രതിവിധിയാണ് സംവരണം. അത് തീര്‍ത്തും നമ്മുടെ ഉത്തരവാദിത്തമായിരുന്നു.
എന്നാല്‍, ശാശ്വതമായി ഈ സംവരണം വേണമെന്ന് അംബേദ്കര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇതിന് തീര്‍ച്ചയായും ഒരു നിശ്ചിത സമയപരിധി വേണം -വൈദ്യ പറഞ്ഞു. ജയ്പുരില്‍ നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
സംവരണം ദീര്‍ഘകാലം തുടരുന്നതിനു പകരം വിദ്യാഭ്യാസത്തിനും മറ്റുള്ളവക്കും എല്ലാ ജനങ്ങള്‍ക്കും തുല്യപരിഗണനയെന്ന അവസ്ഥ വരേണ്ടതുണ്ട്. സംവരണം തുടരുന്നത് വിഭാഗീയത തുടരാന്‍ കാരണമാകുമെന്നും വൈദ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.