യു.പിയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് മുങ്ങി; ബുൾഡോസർ ഉപയോഗിച്ച് കരക്കെടുത്തു -VIDEO
text_fieldsമഥുര: ഉത്തർപ്രദേശിലെ മഥുരയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് ഭാഗികമായി മുങ്ങി. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് വലിച്ച് കരക്കടുപ്പിച്ചു. വ്യാഴാഴ്ചയാണ് കനത്ത മഴയിൽ മഥുരയിലെ റോഡുകൾ വെള്ളത്തിലായത്.
ആംബുലൻസ് വെള്ളത്തിൽ മുങ്ങിയതിന്റെയും കരക്കെുടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡിൽ ആംബുലൻസ് കൂടാതെ മറ്റുവാഹനങ്ങളും അകപ്പെട്ടത് കാണാം. ബുധനാഴ്ച രാത്രി മുതൽ ഇടവിട്ടുള്ള മഴയിൽ പലയിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മഥുര പുതിയ ബസ് സ്റ്റാൻഡിനടുത്ത അടിപ്പാതയിലാണ് സ്ഥിതിഗതികൾ ഏറെ മോശം. ഇവിടെ സ്‌കൂൾ ബസുകളും ആംബുലൻസുകളും കുടുങ്ങിക്കിടന്നു. ഒരു ബസിൽ ഉണ്ടായിരുന്ന ആറോളം കുട്ടികളെയും അധ്യാപകരെയും ട്രാക്ടർ ട്രോളിയിലാണ് രക്ഷിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ടത്ര ക്രമീകരണങ്ങൾ ഭരണകൂടം സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നനുണ്ട്.
മഴക്കാലത്ത് മഥുരയിൽ വെള്ളപ്പൊക്കം നിത്യസംഭവമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഓടകൾ വൃത്തിയാക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷൻ അനാസ്ഥ കാണിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
An Ambulance stuck in water logging in an underpass in Mathura, UP after rain had to be pulled out using JCB. pic.twitter.com/fChAgBm7S5
— Mohammed Zubair (@zoo_bear) July 4, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.