മോദി ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്നു; ഇത് ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കും -നൊബേൽ ജേതാവ്
text_fieldsവാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാർ ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്നെന്നും ഇത് ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വെബ് കോൺഫറൻസിൽ സംസാരിക്കവേയാണ് നൊേബൽ സമ്മാന ജേതാവുകൂടിയായ സ്റ്റിഗ് ലിറ്റ്സിെൻറ പ്രതികരണം.
''നിങ്ങളുെട കഴിഞ്ഞ 250 വർഷത്തെ സാമ്പത്തിക പുരോഗതിയുടെ കാരണം സഹിഷ്ണുതയും ബഹുസ്വരതയുമാണ്. നിങ്ങൾ ചെയ്യേണ്ടതിെൻറ നേർവിപരീതമാണ് വിഭജന രാഷ്ട്രീയം. മോദി നിങ്ങളുടെ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്നു. ഇത് നിങ്ങളുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ തകർക്കും. അടിസ്ഥാന സ്വഭാവത്തിൽ നടക്കുന്ന ഈ വിഭജനം ഇന്ത്യയെ എന്നെന്നേക്കുമായി നശിപ്പിക്കും''.
''ഇന്ത്യയും അമേരിക്കയും ബ്രസീലുമടക്കമുള്ള രാജ്യങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിൽ സമ്പൂർണ പരാജയമാണ്. എന്തുചെയ്യരുതെന്നതിെൻറ ഉത്തമ ഉദാഹരമാണ് ഇന്ത്യ. ഇന്ത്യപോലുള്ള ഒരു ദരിദ്രരാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ കൂടുതൽ ചിന്തിക്കേണ്ടിയിരുന്നു. ആളുകൾ എങ്ങനെ ജീവിക്കുമെന്ന് മനസ്സിലാക്കേണ്ടിയിരുന്നു. ഒരുപാട് മനുഷ്യർ രാജ്യത്തുടനീളം സഞ്ചരിച്ചുകൊണ്ടേയിരുന്നു. പകർച്ച വ്യാധിയെ തുരത്താതെ സാമ്പത്തിക ശക്തി വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീക്കണം''. -സ്റ്റിഗ് ലിറ്റ്സ് അഭിപ്രായപ്പെട്ടു.
പൊതുനയ വിദഗ്ധൻ കൂടിയയ സ്റ്റിഗ് ലിറ്റ്സ് അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറാണ്. ലോകബാങ്കിെൻറ സീനിയർ വൈസ് പ്രസിഡൻറും ചീഫ് ഇക്കണോമിസ്റ്റുമായി സേവനമനുഷ്ഠിച്ച സ്റ്റിഗ്ലിറ്റ്സിന് 2001ലാണ് നോബേൽ സമ്മാനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.