'ജയമാല'ക്ക് വേണ്ടി തല്ലുകൂടി തമിഴ്നാടും അസമും; കേസ് ഹൈകോടതിയിലേക്ക്
text_fieldsതമിഴ്നാട് സർക്കാർ അസമിൽനിന്നും പാട്ടത്തിനെടുത്ത ആനയെ കുറിച്ചുള്ള തർക്കം കോടതികയറി. പാട്ടത്തിനെടുത്ത ആനകളെ, പ്രത്യേകിച്ച് ക്ഷേത്ര ആന ജയമാലയെ ചൊല്ലി അസമിലെയും തമിഴ്‌നാട്ടിലെയും സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് ഇപ്പോൾ കോടതിയിലെത്തിയത്. ജയമാലയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന തമിഴ്‌നാടിന്റെ അവകാശവാദം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടും ആനകളെ തിരികെ നൽകാൻ തമിഴ്‌നാട് വിസമ്മതിച്ചതിനെ തുടർന്ന് അസം സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ ഹരജി നൽകി. നിലവിലെ സംഘം ആനകളെ നന്നായി പരിപാലിക്കുന്നുണ്ടെന്നും മൃഗത്തോടുള്ള ക്രൂരതയുടെ സമീപകാല ദൃശ്യങ്ങൾ പഴയതാണെന്നും പരിസ്ഥിതി, വനം മന്ത്രാലയം ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ ജയമാല ക്രൂരതക്ക് ഇരയാകുകയാണെന്ന് കാണിച്ച് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) വീഡിയോ പുറത്തുവിട്ടത് വിവാദമായിരുന്നു. വീഡിയോയോട് പ്രതികരിച്ച് തമിഴ്‌നാട് സർക്കാർ, ജയമാലക്കായി "തികച്ചും നല്ലത് ചെയ്യുന്നു" എന്ന് പറഞ്ഞു.
"ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ആന ജയമാല തികച്ചും നല്ല രീതിയിൽ പോകുന്നു. ഇപ്പോഴുള്ള സംഘം നന്നായി പരിപാലിക്കുന്നു. കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചില വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പെറ്റ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് തമിഴ്നാട് പറഞ്ഞു. അസമിൽനിന്നുള്ള സംഘം ജയമാലയെ കാണാൻ തമിഴ്നാട്ടിൽ എത്തിയെങ്കിലും അനുമതി നിഷേധിച്ചുവെന്ന് അവർ പറയുന്നു. മാധുരി ദീക്ഷിത് അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.