ബംഗാൾ വികസനം: അമിത് ഷാ കള്ളങ്ങൾ പടച്ചുവിടുന്നു –മമത
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിെൻറ വികസനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളങ്ങളുടെ അഴുക്കുചാൽ തുറന്നുവിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. വികസന മാനദണ്ഡങ്ങൾ സംബന്ധിച്ച് തെൻറ പാർട്ടി പ്രവർത്തകർ നൽകിയ കള്ളക്കണക്കുകൾ ഒരു പരിശോധനപോലും നടത്താതെ ആഭ്യന്തര മന്ത്രി ആവർത്തിക്കുകയായിരുെന്നന്നും മമത കൊൽക്കത്തിയിൽ പറഞ്ഞു.
''അമിത്ജിയോട് എനിക്ക് പറയാനുള്ളത്, താങ്കൾ രാജ്യത്തിെൻറ ആഭ്യന്തരമന്ത്രിയാണ് എന്നാണ്. പാർട്ടിക്കാർ പറഞ്ഞുതന്ന കള്ളത്തരങ്ങൾ വിളിച്ചുപറയുന്നത് ആ പദവിക്ക് ചേർന്നതല്ല. അദ്ദേഹം പറഞ്ഞതിനെല്ലാം കൃത്യമായ മറുപടി ഉടൻ തരും. എങ്കിലും രണ്ടുകാര്യം മാത്രം ഇപ്പോൾ പറയാം. വ്യവസായങ്ങളുടെ കാര്യത്തിൽ സംസ്ഥാനം പൂജ്യമാണ് എന്നാണ് അദ്ദേഹത്തിെൻറ ആരോപണം. എം.എസ്.എം.ഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) കളിൽ രാജ്യത്ത് ഒന്നാമതാണ് ബംഗാൾ. ഞങ്ങൾ ഗ്രാമീണ റോഡുകൾ നിർമിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിെൻറ മറ്റൊരു കള്ളം. ഇക്കാര്യത്തിലും ഞങ്ങൾ രാജ്യത്ത് ഒന്നാമതാണ്. കേന്ദ്ര സർക്കാർതന്നെ പുറത്തുവിട്ടതാണ് ഈ കണക്കുകൾ'' -മമത വിശദീകരിച്ചു.
അടുത്ത ദിവസം താൻ ഭിർഭും സന്ദർശിക്കുമെന്നും അവിടെ റാലി നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.