കോവിഡ് ജാഗ്രതയിൽ ബംഗാളിൽ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
text_fieldsെകാൽക്കത്ത: കോവിഡ് 19 വ്യാപനത്തിനിടെ പശ്ചിമ ബംഗാളിൽ ഏഴാംഘട്ട േവാട്ടെടുപ്പ് ആരംഭിച്ചു. 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
പ്രമുഖർ അണിനിരക്കുന്ന മണ്ഡലങ്ങളാണ് ഏഴാംഘട്ടത്തിൽ ജനവിധി തേടുക. മുഖ്യമന്ത്രി മമത ബാനർജി മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലവും മൂന്നു മന്ത്രിമാർ മത്സര രംഗത്തിറങ്ങുന്ന മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. തലസ്ഥാന നഗരമായ കൊൽക്കത്തയും ഈ ഘട്ടത്തിലാണ് ജനവിധി തേടുക.
ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി ആവശ്യപ്പെട്ടു.
268 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. ഇതിൽ 37 പേർ വനിതകളാണ്. 86 ലക്ഷം ജനങ്ങൾ വേട്ടെടുപ്പിൽ പങ്കാളികളാകും.
രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. മേയ് 16ന് ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റോഡ് ഷോകളും വാഹന റാലികളും വിലക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രചാരണം. വ്യാഴാഴ്ചയാണ് എട്ടാംഘട്ട വോട്ടെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.