കോവിഡ് ആശങ്കയിൽ ബംഗാളിൽ ആറാംഘട്ട തെരഞ്ഞെടുപ്പിന് വോട്ടർമാർ പോളിങ് ബൂത്തിലേക്ക്
text_fieldsകൊൽക്കത്ത: കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. വ്യാഴാഴ്ച രാവിലെ ഏുമണിക്ക് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വർധനയിലെത്തി നിൽക്കുേമ്പാഴാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ മിക്ക പോളിങ് ബൂത്തുകളിലും നീണ്ടനിര കാണാനാകും.
ആറാംഘട്ട വോട്ടെടുപ്പിൽ 306 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 27 പേർ വനിതകളും. ഈ ഘട്ടത്തിൽ 1.03 കോടി പേർ പോളിങ് ബൂത്തിലെത്തും. ഇതിൽ 50.65 ലക്ഷം സ്ത്രീകളും 256 ട്രാൻസ്ജെൻഡർമാരുമാണ്. 14,480 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക.
43 സീറ്റിലും തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും മത്സര രംഗത്തുണ്ട്. കോൺഗ്രസ്, ഇടതുപാർട്ടികൾ, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്നിവർ സംയുക്ത മോർച്ച മുന്നണിയുടെ ബാനറിലാണ് മത്സരം.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ് ആറാംഘട്ടത്തിൽ കൃഷ്ണനഗർ ഉത്തർ നിയോജക മണ്ഡലത്തിൽനിന്ന് ജനവിധി തേടും.
ബംഗാളിൽ എട്ടുഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന ബാക്കി ഘട്ട തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയടക്കം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 26ൽ, 29 തീയതികളിലാണ് ഏഴും എട്ടും ഘട്ട തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.