കോവിഡ് വ്യാപനം രൂക്ഷം; നടക്കാനിരിക്കുന്ന വോട്ടെടുപ്പുകൾ ഒറ്റഘട്ടമായി നടത്തണമെന്ന് മമത
text_fieldsെകാൽക്കത്ത: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം പരിഗണിക്കണമെന്നും എട്ടുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും അവർ പറഞ്ഞു.
പൊതുജനങ്ങളുടെ താൽപര്യം പരിഗണിച്ചാണ് ആവശ്യെപ്പടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എട്ടുഘട്ടമായി ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കണം' -മമത ബാനർജി പറഞ്ഞു.
ഏപ്രിൽ 17നാണ് ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്. നടക്കാനിരിക്കുന്ന മൂന്നുഘട്ട തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നിരുന്നു. 135 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. 159 മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 17 മുതൽ 29 വരെ തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.