ഇത്തവണ ഇന്ത്യയിൽ നിന്ന് ദീപാവലി മധുരം വേണ്ടെന്ന് പാക് റേഞ്ചർമാരും ഐ.എസ്.ഐയും
text_fieldsന്യൂഡൽഹി: കാലങ്ങളായി തുടർന്നു വരുന്ന ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്ന് പാക് റേഞ്ചർമാരും ഐ.എസ്.ഐയും വ് യക്തമാക്കി. ഇത്തവണ ഇന്ത്യയിൽ നിന്ന് മധുര പലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ല. അതിർത്തിയിൽ ഇരു രാഷ്ട്രങ ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതാണ് മധുരം സ്വീകരിക്കുന്നതിൽ നിന്ന് പാകിസ്താനെ പിൻവലിപ്പിച്ചത്. നേരത്തേ ഈദിനോടനുബന്ധിച്ചും കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും ഇന്ത്യൻ സൈനികരിൽ നിന്ന് മധുരപലഹാരം പാകിസ്താൻ റേഞ്ചർമാർ സ്വീകരിച്ചിരുന്നില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരുന്നു. അതിർത്തി പ്രദേശത്ത് പാകിസ്താെൻറ ഭാഗത്തു നിന്ന് നിരന്തരമായി വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.
തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. കശ്മീരിൽ പാക് വെടിവെപ്പിൽ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.