'വിവാഹത്തിന് ഒരു മാസം മുമ്പ് മതവും വരുമാനവും വെളിപ്പെടുത്തണം': യു.പിയിലെ ലവ് ജിഹാദിന് പിന്നാലെ അസമിൽ പുതിയ നിയമം
text_fieldsഗുവാഹത്തി: വിവാഹത്തിന് ഒരുമാസം മുമ്പ് ഒൗദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമ നിർമാണത്തിന് അസമിലെ ബി.ജെ.പി സർക്കാർ. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ലവ് ജിഹാദ് നിയമം നടപ്പാക്കുേമ്പാഴാണ് വേറിട്ടനിയമം നടപ്പാക്കാൻ അസം സർക്കാറിെൻറ ഒരുക്കം.
സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ പറയുന്നു. അസമിൽ അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ബി.ജെ.പി നീക്കം. തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങൾപോലെയല്ല അസമിലെ നിയമം, എന്നാൽ സമാനതകൾ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
'അസമിലെ നിയമം 'ലവ് ജിഹാദിന്' എതിരെയല്ല. ഇതിൽ എല്ലാ മതങ്ങളും ഉൾപ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യും. മതം മാത്രം വെളുപ്പെടുത്തിയാൽ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തിെൻറ പൂർണവിവരങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയും. ഒരേ മതക്കാർ തമ്മിലുള്ള വിവാഹങ്ങളിൽ പോലും പലേപ്പാഴും പെൺകുട്ടികൾ വിവാഹശേഷം ഭർത്താവിന് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് പിന്നീടാണ് തിരിച്ചറിയുക' -അദ്ദേഹം പറഞ്ഞു.
വിവാഹിതരാകാൻ ഒരുങ്ങുന്നവർ ഒരു മാസം മുമ്പ് വരുമാനം, ജോലി, സ്ഥിര മേൽവിലാസം, മതം തുടങ്ങിയവ സർക്കാർ നിർദേശിക്കുന്ന ഫോമിൽ രേഖപ്പെടുത്തി നൽകണം. ഇതിന് തയാറാകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചുദിവസം മുമ്പ് യു.പി സർക്കാർ ലവ് ജിഹാദ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു. വിവാഹത്തിെൻറ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധിത മതംമാറ്റവും യു.പിയിൽ കുറ്റകരമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.