ഭീകരതക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ ആഹ്വാനം
text_fieldsബെയ്ജിങ്: മേഖലയിലെയും ആഗോളതലത്തിലെയും പ്രശ്നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഭീകരതക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ ബ്രിക്സ്രാജ്യങ്ങൾക്ക് കഴിയണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ബെയ്ജിങ്ങിൽ ബ്രിക്സ്രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. സുരക്ഷാപ്രശ്നങ്ങൾ ബ്രിക്സ്വേദിയിൽ ചർച്ച ചെയ്യപ്പെടുേമ്പാൾ അത് ആഗോളതലത്തിൽ സമാധാനവും സ്ഥിരതയും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതക്കെതിരായ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയണം.
ചൈനയുടെ സുരക്ഷ ഉപദേഷ്ടാവ് യാങ് ജീചിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തി. സിക്കിം മേഖലയിലെ ഡോക്ലാമിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങളും സൈനികസാന്നിധ്യവും ഡോവലിെൻറ പ്രസംഗത്തിൽ പരാമർശിച്ചില്ല. എന്നാൽ, ഉഭയകക്ഷിപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹവും യാങ്ങും കഴിഞ്ഞദിവസം ചർച്ച ചെയ്തിരുന്നു.
ആഗോളതലത്തിലുള്ള ഭരണകാര്യങ്ങൾ, ഭീകരതക്കെതിരായ നടപടി, സൈബർസുരക്ഷ, ഉൗർജമേഖലയിലെ സുരക്ഷ, അന്തർദേശീയതലത്തിലും മേഖലയിലുമുള്ള നിർണായകസ്ഥലങ്ങൾ, ദേശീയസുരക്ഷയും വികസനവും തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാഉപദേഷ്ടാക്കൾക്കൊപ്പം ഡോവൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ സന്ദർശിച്ചു. പരസ്പരവിശ്വാസവും അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണവും ദൃഢമാക്കാൻ ബ്രിക്സ്പ്രതിനിധികളുടെ സമ്മേളനം വഴിയൊരുക്കുമെന്ന് ഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.