ഒമിക്രോൺ ഭീതി; രാജ്യാന്തര വിമാനസർവിസുകൾ ഉടനുണ്ടാകില്ല
text_fieldsന്യൂഡൽഹി: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യ.
ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാവരുമായും കൂടിയാലോചിച്ച് രാജ്യാന്തര വിമാനസർവിസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറകട്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പിന്നാലെയാണ് ഒമിക്രോൺ വൈറസ് ലോകത്ത് സ്ഥിരീകരിക്കുന്നതും വിവിധ രാജ്യങ്ങൾ യാത്ര വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ അന്താരാഷ്ട്ര സർവിസ് നിർത്തിെവച്ചിരിക്കുകയാണ്. നിലവിൽ 28ഓളം രാജ്യങ്ങളുമായി പ്രത്യേക സർവിസ് മാത്രമാണ് നടത്തുന്നത്. അതേസമയം, ഇന്ത്യയുമായി എയർ ബബ്ൾ കരാറിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് സർവിസ് തുടരും.
ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യാന്തര സർവിസുകൾ ഉടൻ പുനരാരംഭിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.