മസ്ഉൗദ് അസ്ഹറിനെ സൈനിക ആശുപത്രിയിൽനിന്ന് മാറ്റിയെന്ന്
text_fieldsശ്രീനഗർ: റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയ്ശെ മുഹമ്മദ ് തലവൻ മസ്ഉൗദ് അസ്ഹറിനെ അടിയന്തരമായി മാറ്റിയെന്ന് റിപ്പോർട്ട്. ബാലാകോട്ടി ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെെട്ടന്നതുൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ബഹാവൽപുരിലെ ഗോത് ഗന്നിയിലുള്ള ജയ്ശ് താവളത്തിലേക്ക് ഞായറാഴ്ച രാത്രി 7.30ഒാടെ മാറ്റിയത്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇക്കേണാമിക് ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
വൃക്കരോഗത്തെ തുടർന്ന് മാസങ്ങളായി റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു മസ്ഉൗദ് അസ്ഹർ. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ, 10 സുരക്ഷ ഉദ്യോഗസ്ഥരെകൂടി നിയമിച്ച് ആശുപത്രിയിൽ അദ്ദേഹത്തിന് സുരക്ഷ കൂട്ടിയിരുന്നു. പക്ഷേ, രാജ്യാന്തര സമ്മർദം മുറുകിയതോടെ സൈനിക ആശുപത്രിയിൽനിന്ന് അടിയന്തരമായി മാറ്റുകയായിരുന്നുവെന്നാണ് സൂചന.
താവളം മാറിയതിനു പിന്നാലെ ഇംറാൻ ഖാൻ നേതൃത്വം നൽകുന്ന പാക് സർക്കാറിനെതിരെ ആഞ്ഞടിച്ച് ജയ്ശെ മുഹമ്മദ് രംഗത്തെത്തി. മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫിെൻറ നയങ്ങളാണ് ഇംറാൻ സർക്കാർ തുടരുന്നതെന്ന് കുറ്റപ്പെടുത്തി.
‘‘ആദ്യം ഇന്ത്യൻ പൈലറ്റിനെ വിട്ടയച്ചവർ ഇപ്പോൾ ഞങ്ങളുടെ മതപാഠശാലകൾക്കുനേരെ തിരിഞ്ഞിരിക്കുന്നു. ശത്രുവിനോട് മൃദുസമീപനം സ്വീകരിക്കുകയും സ്വന്തം ജനതക്കുനേരെ കടുത്ത നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്’’ -ജയ്ശ് വാർത്തക്കുറിപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.