മഞ്ഞുരുക്കാൻ അമിത് ഷാ -നിതീഷ് കുമാർ ചർച്ച
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ -യു നേതാവുമായ നിതീഷ് കുമാറുമായി ചർച്ച നടത്തി. ബിഹാറിലെ എൻ.ഡി.എയെ കുറിച്ചും ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ചും ജനതാദൾ -യു വും ബി.ജെ.പിയും തമ്മിലെ തർക്കം പരസ്യമായിരിക്കെയാണ് വ്യാഴാഴ്ച രാവിലെ പട്നയിൽ ഇരുവരും ചർച്ച നടത്തിയത്.
മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ വസതിയിലായിരുന്നു അമിത് ഷായുടെ പ്രാതൽ. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അടക്കമുള്ള ബി.ജെ.പി സംസ്ഥാന നേതാക്കളും അമിത് ഷാക്കൊപ്പമുണ്ടായിരുന്നു. അതു കഴിഞ്ഞ് ബിഹാറിലെ േനതാക്കളുമായി ചർച്ച നടത്തിയ പാർട്ടി അധ്യക്ഷൻ തന്ത്രങ്ങൾ രൂപപ്പെടുത്തിയശേഷമാണ് വിശദചർച്ചക്കായി രാത്രി വീണ്ടും നിതീഷിനെ കാണുന്നത്.ബിഹാറിലെ എൻ.ഡി.എ മുഖം നിതീഷ് കുമാറാണെന്ന് വ്യക്തമാക്കിയ ജനതാദൾ -യു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അനുവദിക്കുന്ന സീറ്റുകളെ ആശ്രയിച്ചായിരിക്കും ബി.ജെ.പി ബന്ധത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നിതീഷ് കുമാറിെൻറ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ വലിയ പങ്ക് ബി.ജെ.പിക്ക് വേണമെന്നുമാണ് പാർട്ടി സംസ്ഥാന ഘടകം കൈക്കൊണ്ട നിലപാട്.
ഇൗ തെരഞ്ഞെടുപ്പോടെ നിതീഷിെൻറ സമ്മർദ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നിലപാടാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾക്ക്. ഇതേ നിലപാട് ലാലുവിനുമുള്ളതിനാൽ ഇരുകൂട്ടരും ഒത്തുകളിച്ച് 2019 ലെ തെരഞ്ഞെടുപ്പിൽ കാലുവാരുമോ എന്ന ഭീതിയും നിതീഷിനെ പിടികൂടിയിട്ടുണ്ട്. ഇതിനിടയിലാണ് തെലുഗു ദേശത്തിന് പിന്നാലെ മറ്റൊരു പ്രധാന കക്ഷികൂടി എൻ.ഡി.എ വിടുന്നത് തടയുകയെന്ന ദൗത്യവുമായി അമിത് ഷാ ബിഹാറിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.