Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈറ, നീ എ​െൻറ റോൾ...

സൈറ, നീ എ​െൻറ റോൾ മോഡൽ –അമീർഖാൻ

text_fields
bookmark_border
സൈറ, നീ എ​െൻറ റോൾ മോഡൽ –അമീർഖാൻ
cancel

ന്യൂഡൽഹി: ദംഗൽ സിനിമയിലെ അഭിനേതാവായ സൈറ വസീമിനെ പിന്തുണച്ച്​ അമീർഖാൻ​.  സൈറ മാപ്പു പറയുന്നതായുള്ള ഫേസ്​ബുക്ക്​ പോസ്​റ്റ്​ വായിച്ച അമീർഖാൻ സൈറക്ക്​ പിന്തുണ അറിയിച്ച്​ ട്വീറ്റ്​ ചെയ്​തു.

‘ഇത്തരമൊരു മാപ്പപേക്ഷയിലേക്ക്​ നയിച്ച അവസ്​ഥ തനിക്ക്​ മനസിലാകും. ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്​. സൗന്ദര്യമെന്നാൽ ബുദ്ധി, യുവത്വം, കഴിവ്, കഠിനാധ്വാനം, ബഹുമാനം, ധൈര്യം എന്നിവയെല്ലാമുൾക്കൊള്ളുന്നു. നിങ്ങൾ ഇന്ത്യയിലെ കുട്ടികൾക്ക്​ മാത്രമല്ല; ലോകത്തെങ്ങുമുള്ള കുട്ടികൾക്ക്​ മാതൃകയാണ്​. നിങ്ങൾ തീർച്ചയായും എനിക്കും മാതൃകയാണ്​.’ അമീർഖാൻ വ്യക്​തമാക്കി. 

സൈറയെ തനിച്ചു വിടാൻ ഞാൻ എല്ലാവരോടുമായി അപേക്ഷിക്കുകയാണ്​. അവർക്ക്​ 16 വയസുമാത്രമേയുള്ളൂവെന്നും അമീർഖാൻ കൂട്ടിച്ചേർക്കുന്നു.

സൈറയും കുടുംബവും കശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിയെ സന്ദർശിച്ചതിനെ തുടർന്ന്​ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട്​ ആക്രമണത്തിനിരയാവുകയായിരുന്നു. മെഹ്​ബൂബ മുഫ്​തിയുടെ പ്രവർത്തികളിൽ എതിർപ്പുള്ളവരാണ്​​ സൈറക്കെതിരെ ട്രോളുകൾ ഇറക്കിയത്​. തുടർന്ന്​ എന്തിനെന്നു വ്യക്​തമാക്കാതെ മാപ്പപേക്ഷിച്ചു കൊണ്ട്​ സൈറ ​​േഫസ്​ ബുക്ക്​ പോസ്​റ്റിടുകയും പിന്നീടത്​ പിൻവലിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanZaira Wasim
News Summary - amirkhan supported zaira
Next Story