ശബരിമല: കേന്ദ്രം ഒാർഡിനൻസ് ഇറക്കില്ല; പകരം പ്രക്ഷോഭം –അമിത് ഷാ
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും പകരം പ്രക്ഷോഭം നടത്തുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമലയുമായി ബന്ധപ്പെട്ട് കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം കണ്ണൂരിൽ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ചു. നടപ്പാക്കാത്ത പല സുപ്രീംകോടതി വിധികളും ഉണ്ട്.
മുസ്ലിം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്, ജെല്ലിക്കെട്ട് നിരോധനം, ബനാറസിലെ ശിയാ-സുന്നി ഖബർസ്ഥാനുമായി ബന്ധപ്പെട്ട വിധി തുടങ്ങി സുപ്രീംകോടതിയുടെ പല വിധികളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.