മുസ്ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന യാതൊരു വ്യവസ്ഥയും പൗരത്വനിയമത്തിൽ ഇല്ലെന്ന് അമിത്ഷാ
text_fieldsതാക്കൂർനഗർ (പശ്ചിമ ബംഗാൾ): മുസ്ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന യാതൊരു വ്യവസ്ഥയും പൗരത്വനിയമത്തിൽ ഇല്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തടയാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. പശ്ചിം ബംഗാളിലെ താക്കൂർ നഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിനേഷൻ ഡ്രൈവ് സമാപിച്ച് രാജ്യം കോവിഡ് മുക്തമാകുമ്പോൾ പൗരത്വനിയമം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് പാർലമെന്‍റ് രൂപവത്കരിച്ച നിയമമാണ്, ആർക്കും തടയാൻ കഴിയില്ല, സി.എ.എയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന മറുപടി നൽകാൻ താൻ ഇനിയും വരുമെന്നും ഷാ പറഞ്ഞു.
70 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ആളുകൾക്ക് പൗരത്വം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കിംവദന്തികൾക്ക് ഇരയാകരുത്. പലരും വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും മമതയെ ലക്ഷ്യമിട്ട് ഷാ പറഞ്ഞു.
അതേസമയം ഷായുടെ പൊള്ളയായ വാഗ്ദാനങ്ങളും ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനകളും ജനം തിരിച്ചറിയും, തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് പോരാടുമെന്നും ബി.ജെ.പിയെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ മമത ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.